കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഉടൻ രാജിവെക്കണം: ബി ജെ പി

    konnivartha.com: കണ്ണൂരിലെ എഡിഎമ്മിന്റെ മരണം ദാരുണമായ സംഭവമാണ്. അതിൽ ഇടപെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യക്കെതിരെ നടപടി വേണം എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻആവശ്യം ഉന്നയിച്ചു . ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നാലുതവണ ഇടപെട്ട കേസിൽ എഡിഎം കൈക്കൂലി വാങ്ങി എന്ന് പറഞ്ഞാൽ വിശ്വസിക്കാനാവില്ല. അനധികൃതമായ കാര്യത്തിനു വേണ്ടിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഇടപെട്ടതെന്ന് വ്യക്തമാണ്. ദേശീയപാതയിൽ ആയാലും സംസ്ഥാനപാതയിൽ ആയാലും വളവുള്ള സ്ഥലത്ത് സുരക്ഷാ കാരണങ്ങളാൽ പെട്രോൾ പമ്പ് സ്ഥാപിക്കാറില്ല. പി പി ദിവ്യയുടെ ഭർത്താവും പെട്രോൾ പമ്പിന് അനുമതി തേടിയ ആളും അടുത്ത സുഹൃത്തുക്കളാണ്. ഈ പെട്രോൾ പമ്പ് ദിവ്യയുടെ കുടുംബത്തിന്റേതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് അവർ ഇത്രയും വാശി എ ഡി എമ്മിനോട് കാണിച്ചത്. ട്രാൻസ്ഫർ മുമ്പ് ഭീഷണിപ്പെടുത്തിയാണ് അദ്ദേഹത്തെക്കൊണ്ട് ഫയലിൽ ഒപ്പുവെപ്പിച്ചത്. യാത്രയയപ്പ് സമ്മേളനത്തിൽ…

Read More

മഞ്ചേശ്വരം കേസ്: ബിജെപി നേടിയത് രാഷ്ട്രീയ വിജയം: കെ.സുരേന്ദ്രൻ

  പൂരം കലക്കല്‍ മാത്രമല്ല ശബരിമല കലക്കിയതും അന്വേഷിക്കണം konnivartha.com/ കോഴിക്കോട്: മഞ്ചേശ്വരം സുന്ദര കേസ് ആസൂത്രിത ഗൂഢാലോചനയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഭരണകക്ഷിയായ സിപിഎമ്മും കോണ്‍ഗ്രസും മുസ്ലീംലീഗും ഒത്തുചേര്‍ന്ന് നടത്തിയ ഗൂഢാലോചനയായിരുന്നു കേസ്. സുന്ദരകേസ് എന്നാണ് അറിയപ്പെട്ടതെങ്കിലും സിപിഎം നേതാവ് വി.വി. രമേശന്‍ നല്‍കിയ പരാതിയാണിത്. സുന്ദരയെ പിന്നീട് കക്ഷിചേര്‍ക്കുകയായിരുന്നു. മൂന്നുവര്‍ഷം സര്‍വസന്നാഹത്തോടെ തന്നെ വേട്ടയാടി. എല്ലാതരത്തിലുമുള്ള പരീക്ഷണത്തിന് വിധേയമാക്കി. പ്രഗത്ഭനായ അഭിഭാഷകനെ തന്നെ സ്‌പെഷല്‍ പ്രോസിക്യൂട്ടറാക്കി നിയമിച്ചു. ശബ്ദപരിശോധന നടത്തി. രാജ്യത്ത് പട്ടിവിഭാഗഅതിക്രമ നിയമപ്രകാരം രാഷ്ട്രീയ നേതൃത്വത്തിനെതിരെ കേസ് എടുത്തിട്ടില്ല. ഇത്തരത്തില്‍ കേസില്‍ കുടുക്കി തുടര്‍ച്ചയായി ജയിലില്‍ ഇടുകയായിരുന്നു ലക്ഷ്യം. ഒരുതരത്തിലും നീതീകരിക്കാനാവാത്തതാണ് ഇത്. ഒടുവില്‍ കേസ് നിലനില്‍ക്കുന്നതല്ലെന്ന് കോടതിക്ക് തന്നെ ബോധ്യമായി. ഇത് ബിജെപിയുടെ രാഷ്ട്രീയ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ ഒത്തുകളിച്ചു എന്നു പറയുന്നവര്‍ കോടതി വിധി വായിക്കണം. പ്രതിപക്ഷ…

Read More

മിഷന്‍ 2024-ന് വന്‍ പദ്ധതിയുമായി ബിജെപി: കേരള ചുമതല മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന് നൽകി

  konnivartha.com : 2024-ല്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ബിജെപി ആരംഭിച്ചു . സംസ്ഥാനങ്ങളുടെ ചുമതല നേതാക്കള്‍ക്ക് വീതിച്ച് നല്‍കിയാണ് മിഷന്‍ 2024-ന് ബിജെപി തുടക്കമിട്ടത് . കേരളം, ഗുജറാത്ത്, പഞ്ചാബ്, തെലങ്കാന, ചണ്ഡീഗഡ് എന്നീ സംസ്ഥാനങ്ങളുടെ ചുമതലയാണ് ബി.ജെ.പിയിലെ മുതിർന്ന നേതാക്കൾക്ക് നൽകിയിരിക്കുന്നത്.കേരള ബിജെപി ഘടകത്തിന്‍റെ ചുമതല മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന് നൽകി. രാധാ മോഹൻ അഗർവാളിനാണ് സഹചുമതല. അസം മുൻ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന് ഹരിയാനയുടേയും മംഗൾ പാണ്ഡെയ്ക്ക് ബംഗാളിന്റെ ചുമതല നൽകി. തെലങ്കാനയുടെ സഹ ചുമതല മലയാളിയായ അരവിന്ദ് മേനോനാണ്. ചണ്ഡീഗഡിന്റെ ചുമതല ഇനി ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയാകും വഹിക്കുന്നത്.

Read More