ബിജെപിയുടെ രാപ്പകല്‍ സെക്രട്ടേറിയറ്റ് ഉപരോധം തുടരുന്നു

    ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയ്‌ക്കെതിരെ ബിജെപിയുടെ രാപ്പകല്‍ സെക്രട്ടേറിയറ്റ് ഉപരോധം തുടരുന്നു .സെക്രട്ടേറിയറ്റിന് മുന്നിലെ ഒന്നാം സമരഗേറ്റിലേക്ക് പ്രകടനമായെത്തിയ ബിജെപി നേതാക്കളും പ്രവര്‍ത്തകരും ഉപരോധ സമരത്തില്‍ പങ്കെടുത്തു .   തിരഞ്ഞെടുത്ത വിവിധ ജില്ലകളില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ സമരഗേറ്റിന് മുന്നില്‍ സമരം തുടരുകയാണ് .രാപ്പകല്‍ സെക്രട്ടേറിയറ്റ് ഉപരോധം ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും. ദൈവത്തിന്റെ സ്വര്‍ണ്ണം മോഷ്ടിച്ച ലോകത്തിലെ തന്നെ ആദ്യ സര്‍ക്കാരാണ് പിണറായി വിജയന്‍ സര്‍ക്കാരെന്ന് ബി ജെ പി നേതാവ് പി. കെ. കൃഷ്ണദാസ് പറഞ്ഞു .   സ്വര്‍ണക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ നിയമത്തിന്റെ മുന്നില്‍ വരണം. സ്വര്‍ണക്കടത്തില്‍ രാജിവച്ച് പുറത്തു വന്ന് സര്‍ക്കാര്‍ ഉത്തരം പറയണം എന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.   സെക്രട്ടറിയേറ്റിന്റെ സമരഗേറ്റില്‍ ആരംഭിച്ച രാപകല്‍ സമരത്തില്‍ ബിജെപി സംസ്ഥാന…

Read More

വികസിത ഭാരതത്തോടൊപ്പം വികസിത കേരളവും സാധ്യമാക്കും: രാജീവ് ചന്ദ്രശേഖര്‍

konnivartha.com: വികസിത ഭാരതത്തോടൊപ്പം വികസിത കേരളവും സാധ്യമാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കേരളത്തില്‍ വികസനം കൊണ്ടുവരാന്‍ മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ തയ്യാറായില്ല. എന്നാല്‍ എന്‍ഡിഎയുടെ ലക്ഷ്യം ഇനി വികസന കേരളമാണെന്നും അദ്ദേഹം പറഞ്ഞു.   തിരുവനന്തപുരം ശ്രീവരാഹത്ത് നടന്ന ബിജെപി 45-ാമത് സ്ഥാപക ദിനാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ നടക്കുന്നത് പ്രീണന രാഷ്ട്രീയമാണ്. ഇരുമുന്നണികളും അത് മാറി മാറി ഉപയോഗിക്കുകയാണ്. മുനമ്പം വിഷയത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ഒളിച്ചുകളി നടത്തി. എന്നാല്‍ പരിഹാരം കാണാന്‍ ശ്രമിച്ചത് മോദി സര്‍ക്കാര്‍ മാത്രമാണ്. രാഷ്ട്രീയം നോക്കാതെ വഖഫ് ബില്ല് എന്‍ഡിഎ സര്‍ക്കാര്‍ പാസാക്കി. ഇതിനെതിരെയും ഇരുമുന്നണികളും പ്രതിഷേധിക്കുകയാണ്. ദിവസവും ഇതിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. എന്നാല്‍ നിക്ഷേപം, തൊഴില്‍, വികസനം, പുരോഗതി എന്നിവയില്‍ ഇരുമുന്നണികള്‍ക്കും മിണ്ടാട്ടമില്ല. കേരളത്തില്‍ മുഖ്യമന്ത്രിക്കെതിരെ ദിവസവും അഴിമതിയുടെ കഥകള്‍…

Read More

ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ തെരഞ്ഞെടുത്തു

  കേരള ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ തെരഞ്ഞെടുത്തു. മുൻ കേന്ദ്ര മന്ത്രിയും, വ്യവസായിയും, ടെക്നോക്രാറ്റുമായ അദ്ദേഹം സംസ്ഥാന അധ്യക്ഷ പദവിയിലെത്തുന്നത് പാർട്ടിക്ക് കൂടുതൽ കരുത്തേകും എന്ന് ദേശീയ നേതൃത്വം വിലയിരുത്തി . ഹാർവാർഡ് സർവകലാശാലയിൽ പഠിച്ച ഇദ്ദേഹത്തിന് യുവാക്കൾക്കിടയിൽ വലിയ സ്വാധീനമുണ്ട് എന്നും കണ്ടെത്തിയാണ് പുതിയ ചുമതല നല്‍കിയത് . ബിജെപിയുടെ ദേശീയ വക്താവും, എൻഡിഎ കേരളത്തിൻ്റെ വൈസ് ചെയർമാനുമായിരുന്നു. കർണാടകയിൽ നിന്നും രാജ്യസഭയിലേക്ക് എത്തിയ അദ്ദേഹം കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി, സ്‌കിൽ ഡെവലപ്‌മെൻ്റ് ആൻഡ് എൻ്റർപ്രണർഷിപ്പ് വകുപ്പ് സഹമന്ത്രിയായിരുന്നു. വികസനത്തെക്കുറിച്ചും സാങ്കേതിക വിദ്യയിലൂന്നിയ ഭാവിയെക്കുറിച്ചുമെല്ലാം വ്യക്തമായ കാഴ്ചപ്പാടുകളും ആശയങ്ങളുമുള്ള നേതാവാണ് . കേന്ദ്രമന്ത്രിയായിരുന്ന സമയത്തെ അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളും ഏറെ പ്രശംസപിടിച്ചു പറ്റിയിരുന്നു. പുതുതലമുറയെ പാർട്ടിയിലേക്ക് കൂടുതൽ അടുപ്പിക്കാൻ അദ്ദേഹത്തിന് സാധിക്കും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് മത്സരിച്ച…

Read More

രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശപത്രിക സമർപ്പിച്ചു

  konnivartha.com: ബിജെപി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് മുൻകേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സംസ്ഥാന സഹവരണാധികാരി നാരായണൻ നമ്പൂതിരി മുഖേനയാണ് പത്രിക സമർപ്പിച്ചത്. 30 അംഗം ദേശീയ കൗൺസിൽ അംഗങ്ങളും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ബിജെപി സംസ്ഥാന കാര്യാലയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ, ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, സംസ്ഥാന ഉപാദ്ധ്യക്ഷൻമാരായ ശോഭാ സുരേന്ദ്രൻ, എഎൻ രാധാകൃഷ്ണൻ, കെ.എസ് രാധാകൃഷ്ണൻ, സംസ്ഥാന ജനറൽസെക്രട്ടറിമാരായ എംടി രമേശ്, സി.കൃഷ്ണകുമാർ, പി.സുധീർ തുടങ്ങിയ നേതാക്കൾ സന്നിഹിതരായിരുന്നു

Read More

കേരളത്തിൽ പ്രതിപക്ഷം ഭരണപക്ഷത്തിൻ്റെ ബി ടീമായി മാറി: കെ.സുരേന്ദ്രൻ

    സംസ്ഥാനത്ത് ഇൻഡി സഖ്യം യാഥാർത്ഥ്യമായിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രതിപക്ഷം ഭരണപക്ഷത്തിൻ്റെ ബി ടീമായി മാറിയെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ അഭ്യർത്ഥിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് മുണ്ടക്കൈ – ചൂരൽമല പുനർനിർമ്മാണത്തിന് കേന്ദ്ര സർക്കാർ നിക്ഷേപമൂലധന വായ്പ അനുവദിച്ചത്. എന്നാൽ അത് കേന്ദ്ര അവഗണനയാണെന്നും പറഞ്ഞ് എൽഡിഎഫിനൊപ്പം യോജിച്ച സമരം നടത്തുമെന്നാണ് വിഡി സതീശനും കെ.സുധാകരനും പറയുന്നത്. സംസ്ഥാനത്തിന്റെ തകർച്ചയ്ക്ക് കാരണം കേന്ദ്രമാണെന്ന പിണറായി വിജയൻ്റെ വാദത്തെ പ്രതിപക്ഷം ഏറ്റുപറയുകയാണ്. കേരളത്തിൽ യുഡിഎഫ് ഏതാ എൽഡിഎഫ് ഏതാ എന്ന് തിരിച്ചറിയാൻ പറ്റാത്ത സാഹചര്യമാണുള്ളത്. കേരളത്തിലെ പ്രതിപക്ഷത്തിന് ദിശാബോധം നഷ്ടപ്പെട്ടു. പ്രതിപക്ഷ ധർമ്മം എന്നാണെന്ന് വിഡി സതീശന് മനസിലാകുന്നില്ല. ശശി തരൂരിന്റെ ലേഖനം മാത്രമല്ല ഭരണകക്ഷിയുടെ എല്ലാ നിലപാടുകളും യുഡിഎഫ് നേതാക്കൾ സ്വാഗതം ചെയ്യുകയാണ്. വസ്തുത മനസിലാക്കാതെ പിണറായി സർക്കാരിനെ പിന്തുണയ്ക്കുകയാണ്…

Read More

ബി.ജെ.പി.പത്തനംതിട്ട ജില്ലാ പ്രസിഡന്റായി അഡ്വ. വി.എ.സൂരജ് ചുമതലയേറ്റു

konnivartha.com: ബി.ജെ.പി.പത്തനംതിട്ട ജില്ലാ പ്രസിഡന്റായി അഡ്വ. വി.എ.സൂരജ് ചുമതലയേറ്റു. തുടർച്ചയായി രണ്ടാംതവണയാണ് സൂരജ് പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. കോന്നി അരുവാപ്പുലംസ്വദേശിയായ സൂരജ്, എ.ബി.വി.പി.യുടെ സംസ്ഥാന സെക്രട്ടറി, ജോയിന്റ് സെക്രട്ടറി ദേശീയ എക്സിക്യുട്ടീവ് അംഗം, യുവമോർച്ച സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് . തർക്കമുള്ള മൂന്നു ജില്ലകളിലും ബി.ജെ.പി. ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. തിരുവനന്തപുരം നോർത്ത് (ആറ്റിങ്ങൽ)-എസ്.ആർ.റജികുമാർ, പത്തനംതിട്ട-വി.എ.സൂരജ്,ഇടുക്കി നോർത്ത്-പി.പി.സാനു എന്നിവരാണ് പ്രസിഡന്റുമാർ.

Read More

ബി ജെ പി കേരള : ജില്ലാ അധ്യക്ഷന്മാരെ ഇന്ന് പ്രഖ്യാപിക്കും ( 27/01/2025 )

  ഒരു അധ്യക്ഷ സ്ഥാനത്തേക്കും തെരഞ്ഞെടുപ്പ് ഇല്ല. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കും തെരഞ്ഞെടുപ്പില്ല എന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ പറഞ്ഞു. സമവായത്തിലൂടെ സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കും. ജില്ലാ അധ്യക്ഷന്മാരെ ഇന്ന് ( 27/01/2025 ) പ്രഖ്യാപിക്കും. കേന്ദ്ര നേതൃത്വം അംഗീകരിച്ച പട്ടികയാണ്. ഇതിനെതിരെ സംസാരിക്കാൻ ആർക്കും ആകില്ല. ഇത്രയും സമീകൃതമായ പട്ടിക ഇതിന് മുമ്പ് ഉണ്ടായിട്ടില്ല.സംഘടന 4 ജില്ലകളിൽ വനിതകളെ പ്രസിഡന്റ് ആക്കി. രണ്ട് പട്ടികജാതിക്കാരെ ജില്ല പ്രസിഡന്റ് ആക്കി.പാലക്കാട് നഗരസഭ താഴെ വീഴില്ല. പന്തളത്തും ഇതല്ലേ പറഞ്ഞത്.ദേശീയ നേതൃത്വത്തിന്റെ തീരുമാനം മാത്രമേ നടപ്പിലാകു . ദേശീയ നേതൃത്വം അംഗീകരിച്ച ജില്ല പ്രസിഡന്റ് സ്ഥാനങ്ങൾക്കും മാറ്റം ഉണ്ടാകില്ല.മഹിളകൾ, ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുൾപ്പടെ ജില്ലാ അധ്യക്ഷന്മാർ ഉണ്ടാകും

Read More

കേരള ഘടകം ബിജെപിയിൽ വൻ അഴിച്ചുപണി:ജില്ലാ അധ്യക്ഷൻമാരുടെ പട്ടികയായി : 27 ന് പ്രഖ്യാപിക്കും

  konnivartha.com: സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളത്തിലെ 14 റവന്യു ജില്ലകളെ 30 സംഘടനാ ജില്ലകളായി ബിജെപി വിഭജിച്ചിരുന്നു. പത്തനംതിട്ട, വയനാട്, കാസർകോട് ജില്ലകൾ ഒഴിച്ചുള്ള ബാക്കി ജില്ലകളെയാണ് വിവിധ സംഘടനാ ജില്ലകളായി ബിജെപി സംസ്ഥാന നേതൃത്വം വിഭജിച്ചിരിക്കുന്നത്. ഇതിൽ തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളെ മൂന്ന് സംഘടനാ ജില്ലകളായും ബാക്കിയുള്ള ജില്ലകളെ രണ്ട് സംഘടനാ ജില്ലകളുമായാണ് വിഭജിച്ചിരിക്കുന്നത്. വരുന്ന എല്ലാ തെരഞ്ഞെടുപ്പിലും ബി ജെ പിയുടെ വളര്‍ച്ചയ്ക്ക് ഉതകുന്ന നിലയില്‍ ആണ് 14 റവന്യു ജില്ലകളെ 30 സംഘടനാ ജില്ലകളായി വിഭജിച്ചത് .ഇതിനെല്ലാം അധ്യക്ഷൻമാര്‍ ഉണ്ടാകും . കൃത്യമായ രാഷ്ട്രീയ നിരീക്ഷണത്തോടെയാണ് ആണ് ബി ജെ പി കേരളത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് . ദൈനംദിനം ഉള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും അവ കൃത്യമായി ചര്‍ച്ച ചെയ്തു പാളിച്ചകള്‍ തിരുത്തിയാണ് മുന്നേറുന്നത് . കൃത്യമായ…

Read More

ബിജെപി പത്തനംതിട്ട ജില്ല : മണ്ഡലം പ്രസിഡന്റുമാരെ തെരഞ്ഞെടുത്തു

  konnivartha.com: ബി ജെ പിയുടെ പത്തനംതിട്ട ജില്ലയിലെ മുഴുവന്‍ മണ്ഡലം പ്രസിഡന്റുമാരെയും തെരഞ്ഞെടുത്തതായി ജില്ലാ വരണാധികാരി ,സഹ വരണാധികാരികള്‍ എന്നിവര്‍ അറിയിച്ചു . konnivartha.com: കോന്നിയില്‍ രഞ്ജിത്ത് മാളിയേക്കല്‍ , തിരുവല്ല:രാജേഷ്‌ കൃഷ്ണ .ജി , മല്ലപ്പള്ളി : ടിറ്റു തോമസ്‌ , ആറന്മുള:ദീപ ജി നായര്‍ , പത്തനംതിട്ട :വിപിന്‍ വാസുദേവ് , റാന്നി:അനീഷ്‌ പി നായര്‍ , അയിരൂര്‍ :സിനു എസ് പണിക്കര്‍ , ,ചിറ്റാര്‍ :രഞ്ജിത് ഗോപാലകൃഷ്ണന്‍ , പന്തളം :ഗിരീഷ്‌കുമാര്‍.ജി ,അടൂര്‍ :അനില്‍കുമാര്‍ .ബി എന്നിവരെ തെരഞ്ഞെടുത്തതായി ജില്ലാ വരണാധികാരി ജെ ആര്‍ പദ്മകുമാര്‍ , സഹ വരണാധികാരികളായ സി വി സലിം കുമാര്‍,അജിത്ത് പുല്ലാട് എന്നിവര്‍ അറിയിച്ചു

Read More

കെ സുരേന്ദ്രൻ ബി ജെ പി സംസ്ഥാന അധ്യക്ഷനായി തുടരും

  സംഘടനാ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ ബി ജെ പി കേരള നേതൃത്വത്തിന് കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകി . കെ സുരേന്ദ്രൻ‌ ബിജെപി സംസ്ഥാന അധ്യക്ഷനായി തുടരും.അധ്യക്ഷനെ മാറ്റേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം പറയുന്നു . ഉപതെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ നിലവിൽ നടപടിയില്ല. ബൂത്ത് – മണ്ഡലം ഭാരവാഹി തെരഞ്ഞെടുപ്പ് ഡിസംബറിൽ പൂർത്തിയാകും.ജില്ലാ അധ്യക്ഷന്മാരെ തിരഞ്ഞെടുക്കുക പുതിയ സംസ്ഥാന അധ്യക്ഷൻ ചുമതലയേറ്റ ശേഷമാകും. പുതിയ സംസ്ഥാന അധ്യക്ഷനെ പുതുതായി ചുമതലയൽക്കുന്ന ദേശീയ നേതൃത്വം പ്രഖ്യാപിക്കും. പാലക്കാട്ടെ തോൽവിക്ക് പിന്നാലെ കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയൊഴിയാൻ സന്നദ്ധത അറിയിച്ചിരുന്നു. പരാജയത്തിന്റെ ധാർമീക ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും രാജി വെക്കാൻ അനുമതി നൽകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു.

Read More