ബിജെപിയുടെ പുതിയ കേരള ഭാരവാഹികളെ പ്രഖ്യാപിച്ചു. നാല് ജനറൽ സെക്രട്ടറിമാരെയാണ് പാർട്ടി പുതുതായി പ്രഖ്യാപിച്ചത്.എം.ടി. രമേശ്, ശോഭാ സുരേന്ദ്രൻ, എസ്. സുരേഷ്, അനൂപ് ആന്റണി എന്നിവർ ജനറൽ സെക്രട്ടറിമാരാകും.ആർ. ശ്രീലേഖ ഐപിഎസ്, ഷോൺ ജോർജ് എന്നിവർ വൈസ് പ്രസിഡന്റുമാർ. ജനറൽ സെക്രട്ടറിമാരായിരുന്ന പി. സുധീറും എസ്. കൃഷ്ണകുമാറും വൈസ്പ്രസിഡന്റുമാരാകും.ഡോ. കെ.എസ്. രാധാകൃഷ്ണൻ, സി. സദാനന്ദൻ, പി. സുധീർ, സി. കൃഷ്ണകുമാർ, അഡ്വ. ബി ഗോപാലകൃഷ്ണൻ, ഡോ. അബ്ദുൾ സലാം, ആ. ശ്രീലേഖ ഐപിഎസ്, കെ. സോമൻ, അഡ്വ. കെ.കെ. അനീഷ് കുമാർ, അഡ്വ. ഷോൺ ജോർജ് എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. അശോകൻ കുളനട, കെ. രഞ്ജിത്ത്, രേണു സുരേഷ്, വി.വി. രാജേഷ്, പന്തളം പ്രതാപൻ, ജിജി ജോസഫ്, എം.വി. ഗോപകുമാർ, പൂന്തുറ ശ്രീകുമാർ, പി. ശ്യാരജ്, എം.പി. അഞ്ജന രഞ്ജിത് എന്നിവരാണ് സെക്രട്ടറിമാർ. ട്രഷറർ ഇ.…
Read Moreടാഗ്: bjp
നിലമ്പൂർ :ആര്യാടൻ ഷൗക്കത്ത്(യു ഡി എഫ് )
Konnivartha. Com :ഇനിയുള്ള പത്തുമാസം നിലമ്പൂരിനെ നിയമസഭയില്‍ പ്രതിനിധാനംചെയ്യുന്നത് യു. ഡി എഫിലെ ആര്യാടൻ ഷൗക്കത്ത്. എൽ ഡി എഫിലെ എം സ്വരാജ് ആയിരുന്നു പ്രധാന എതിരാളി. വോട്ടിംഗ് നിലയിൽ യു ഡി എഫ് വ്യക്തമായ ലീഡ് നിലനിർത്തി. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് മിന്നുന്ന വിജയം.ഇടതു സ്ഥാനാർഥിയായി വിജയിച്ച പി.വി.അൻവർ രാജിവച്ചതിനെ തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ പതിനൊന്നായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷൗക്കത്ത് പിതാവ് ആര്യാടൻ മുഹമ്മദ് ദീർഘകാലം കുത്തകയാക്കിവെച്ചിരുന്ന മണ്ഡലം യു.ഡി.എഫിനുവേണ്ടി തിരിച്ചുപിടിച്ചത്. സി.പി.എമ്മിന്റെ എം.സ്വരാജിനെ 11005 വോട്ടിനാണ് ഷൗക്കത്ത് പരാജയപ്പെടുത്തിയത്. സ്വരാജിന്റെ തുടർച്ചയായ രണ്ടാമത്തെ പരാജയമായി ഇത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ കോൺഗ്രസിന്റെ കെ.ബാബുവിനോടും സ്വരാജ് പരാജയപ്പെട്ടിരുന്നു. മൂന്ന് മുന്നണികൾക്കുമെതിരേ സ്വതന്ത്രനായി മത്സരിച്ച മുൻ എം.എൽ.എ പതിനയ്യായിരത്തോളം വോട്ട് പിടിച്ച് കരുത്തുകാട്ടി. ക്രിസ്ത്യൻ സ്ഥാനാർഥിയിലൂടെ പരീക്ഷണം…
Read Moreവികസിത കേരളം പത്തനംതിട്ട ജില്ലാ കൺവെൻഷന് നടന്നു
സംസ്ഥാന സർക്കാർ എന്തിനും കടമെടുത്ത് മാത്രം ഭരണം നടത്തുന്ന സർക്കാരായി മാറിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വികസിത കേരളം പത്തനംതിട്ട ജില്ലാ കൺവെൻഷന്‍ഉദ്ഘാടനം കുമ്പഴ ലിജോ ഓഡിറ്ററിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം വികസനം എന്നത് നാട്ടിൽ വരുത്തിക്കാണിക്കുന്നപാർട്ടിയാണ് എൻ.ഡി.എ എന്നും എൽ.ഡി.എഫും കോൺഗ്രസും ഇന്ന് കുടുംബവാഴ്ചയുടെ പാർട്ടികളായിമാറിയെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും ഒപ്പം എല്ലാവർക്കും വേണ്ടി എന്ന മുദ്രാവാക്യമുയർത്തി കേന്ദ്രസർക്കാർ നടത്തുന്ന വികസനം ജാതി,മത ചിന്തകൾക്ക് അതീതമാണെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം പ്രശ്ന പരിഹാരത്തിനുൾപ്പെടെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭേതഗതി ബില്ലിനെതിരെ വോട്ടുബാങ്ക് നോക്കി കോൺഗ്രസ് ഒത്തുകളിച്ചെന്നും അദ്ദേഹം പറഞ്ഞു. 10 കൊല്ലം ഭാരതം ഭരിച്ച കോൺഗ്രസ് അഴിമതിയും സ്വജനപക്ഷപാതവും അല്ലാതെ മറ്റൊന്നും ചെയ്തില്ലെന്നും പിന്നീട് നരേന്ദ്ര മോദി സർക്കാരിനു കൊടുത്ത അവസരത്തിൽ രാജ്യത്തിനുണ്ടായ കുതിപ്പിന്റെ ഫലമാണ് ലോകത്തുതന്നെ നാലാം സ്ഥാനത്തെത്താൻ…
Read Moreകോന്നി കൊല്ലന്‍പടിയിലെ “രാധപ്പടി ” :രാധയമ്മയ്ക്ക് ബിജെപി ആദരവ് നൽകി
konnivartha.com: സ്വന്തം കർമ്മമണ്ഡലത്തിലെ ത്യാഗപൂർണമായ സേവനത്തിന് ഒരു നാട് നൽകിയ അംഗീകാരമാണ് പത്തനംതിട്ട കോന്നിയിലെ രാധപ്പടി എന്ന സ്ഥലനാമം.45 വർഷങ്ങൾക്ക് മുൻപ് ഹരിപ്പാട് സ്വദേശി രാധ പത്രപരസ്യം കണ്ടാണ് നേഴ്സയായി ജോലിയ്ക്ക് 21-ാം വയസിൽ കോന്നിയിലെ ഡിസ്പൻസറിയിൽ എത്തിയത്. വനപ്രദേശമായ കോന്നിയുടെ ഉൾഗ്രാമങ്ങളിൽ ഈ ഡിസ്പെൻസറിയുടെ സേവനമാണ് ആകെ ആശ്രയം.ഡോക്ടറുടെ സേവനമോ, യാത്രാ സൗകര്യമോ ഇല്ലാത്ത പ്രദേശത്തെ ജനങ്ങൾക്ക് ആ കാലത്ത് ആകെയുള്ള ആശ്രയമായിരുന്നു രാധ എന്ന നേഴ്സ്.സ്വന്തം ജീവിതത്തിന്റെ ഏറിയ പങ്കും അവർ ഈ നാട്ടിലെ ജനങ്ങൾക്കായി മാറ്റി വച്ചു. വനമേഖലയിൽ ഉൾക്കാട്ടിലുൾപ്പെടെ പോയി ചികിത്സ നടത്തി നൂറ് കണക്കിന് പ്രസവം അടക്കം എടുത്തു.ഈ സേവനത്തിന് നാട് നൽകിയ അംഗീകാരമാണ് കോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ സ്ഥലത്തിന് രാധപ്പടി എന്ന നാമം നൽകി രാധമ്മയെ അംഗീകാരം നൽകിയത്. പെരിങ്ങാല 16-ാം വാർഡിൽ ഉഷസ്സ് വീട്ടിൽ മകൾ…
Read Moreരാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശപത്രിക സമർപ്പിച്ചു
konnivartha.com: ബിജെപി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് മുൻകേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സംസ്ഥാന സഹവരണാധികാരി നാരായണൻ നമ്പൂതിരി മുഖേനയാണ് പത്രിക സമർപ്പിച്ചത്. 30 അംഗം ദേശീയ കൗൺസിൽ അംഗങ്ങളും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ബിജെപി സംസ്ഥാന കാര്യാലയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ, ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, സംസ്ഥാന ഉപാദ്ധ്യക്ഷൻമാരായ ശോഭാ സുരേന്ദ്രൻ, എഎൻ രാധാകൃഷ്ണൻ, കെ.എസ് രാധാകൃഷ്ണൻ, സംസ്ഥാന ജനറൽസെക്രട്ടറിമാരായ എംടി രമേശ്, സി.കൃഷ്ണകുമാർ, പി.സുധീർ തുടങ്ങിയ നേതാക്കൾ സന്നിഹിതരായിരുന്നു
Read Moreകോന്നി റീജിയണൽ സർവീസ് സൊസൈറ്റിയിലേക്ക് ബി ജെ പി മാര്‍ച്ച് നടത്തി
konnivartha.com: കോന്നി റീജിയണൽ സർവീസ് ബാങ്കിലെ (RCB)നിക്ഷേപകരായിട്ടുള്ള സാധാരണക്കാരായ സഹകാരികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ബാങ്ക് ഭരണസമിതിക്കെതിരെ ബിജെപി കോന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ മാർച്ചും ധർണ്ണയും നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ :വി. എ സൂരജ് ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് മാളിയേക്കൽ അധ്യക്ഷത വഹിച്ചു .മണ്ഡലം ജനറൽ സെക്രട്ടറി അനിൽ അമ്പാടി, വൈസ് പ്രസിഡന്റ് കണ്ണൻ ചിറ്റൂർ ,സെക്രട്ടറി അജിത്കുമാർ, ട്രഷറര്‍ രാഹുൽ, യുവമോർച്ച ജില്ലാ സെക്രട്ടറി വൈശാഖ്, സുജിത് ബാലഗോപാൽ, പ്രസന്നൻ അമ്പലപ്പാട്ട്, സുരേഷ് കവുങ്കൽ, ആശ ഹരികുമാർ, വിക്രമൻ, സന്തോഷ് എന്നിവർ പങ്കെടുത്തു
Read Moreകേരളത്തിൽ പ്രതിപക്ഷം ഭരണപക്ഷത്തിൻ്റെ ബി ടീമായി മാറി: കെ.സുരേന്ദ്രൻ
സംസ്ഥാനത്ത് ഇൻഡി സഖ്യം യാഥാർത്ഥ്യമായിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രതിപക്ഷം ഭരണപക്ഷത്തിൻ്റെ ബി ടീമായി മാറിയെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ അഭ്യർത്ഥിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് മുണ്ടക്കൈ – ചൂരൽമല പുനർനിർമ്മാണത്തിന് കേന്ദ്ര സർക്കാർ നിക്ഷേപമൂലധന വായ്പ അനുവദിച്ചത്. എന്നാൽ അത് കേന്ദ്ര അവഗണനയാണെന്നും പറഞ്ഞ് എൽഡിഎഫിനൊപ്പം യോജിച്ച സമരം നടത്തുമെന്നാണ് വിഡി സതീശനും കെ.സുധാകരനും പറയുന്നത്. സംസ്ഥാനത്തിന്റെ തകർച്ചയ്ക്ക് കാരണം കേന്ദ്രമാണെന്ന പിണറായി വിജയൻ്റെ വാദത്തെ പ്രതിപക്ഷം ഏറ്റുപറയുകയാണ്. കേരളത്തിൽ യുഡിഎഫ് ഏതാ എൽഡിഎഫ് ഏതാ എന്ന് തിരിച്ചറിയാൻ പറ്റാത്ത സാഹചര്യമാണുള്ളത്. കേരളത്തിലെ പ്രതിപക്ഷത്തിന് ദിശാബോധം നഷ്ടപ്പെട്ടു. പ്രതിപക്ഷ ധർമ്മം എന്നാണെന്ന് വിഡി സതീശന് മനസിലാകുന്നില്ല. ശശി തരൂരിന്റെ ലേഖനം മാത്രമല്ല ഭരണകക്ഷിയുടെ എല്ലാ നിലപാടുകളും യുഡിഎഫ് നേതാക്കൾ സ്വാഗതം ചെയ്യുകയാണ്. വസ്തുത മനസിലാക്കാതെ പിണറായി സർക്കാരിനെ പിന്തുണയ്ക്കുകയാണ്…
Read More27 വർഷങ്ങൾക്ക് ശേഷം ഡല്‍ഹി പിടിച്ച് ബിജെപി
കൃത്യമായ ആസൂത്രണത്തോടെ തെരഞ്ഞെടുപ്പിനെ ബിജെപി സമീപിച്ചത് മൂലം രാജ്യ തലസ്ഥാനം 27 വർഷങ്ങൾക്ക് ശേഷം പിടിച്ചു . മോദി മാജിക് ആണ് വിജയത്തിന് പിന്നില്‍ എന്ന് രാഷ്ട്രീയ വിമര്‍ശകര്‍ പോലും പറയുന്നു . ഹിന്ദുത്വ രാഷ്ട്രീയത്തിന് വലിയ ഊന്നൽ നല്‍കാതെ മറ്റു സംസ്ഥാനത്തെ നേട്ടങ്ങള്‍ നിരത്തിയാണ് വോട്ടര്‍മാരെ സമീപിച്ചത് . ഡൽഹി പ്രചാരണത്തിൽ ബിജെപിയുടെ കൃത്യതയാര്‍ന്ന ഇടപെടലുകള്‍ ഉണ്ടായതോടെ വലിയ വിജയം ആണ് താമരയായി വിരിഞ്ഞത് . ശോഭനമായ ഭാവിക്കായി ബിജെപിയെ തിരഞ്ഞെടുക്കാൻ ഡൽഹിയിലെ വോട്ടർമാരോട് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചിരുന്നു . ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തിന് പിന്നാലെ ഡൽഹിയിലെ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പറഞ്ഞു.തുടർച്ചയായി മൂന്ന് തവണ രാജ്യം തന്നെ പിടിച്ചിട്ടും ബിജെപിയുടെ കയ്യിൽ നിന്നും അകലെയായിരുന്നു രാജ്യ തലസ്ഥാനം. 1993 ഡിസംബർ മുതൽ 2003 ഡിസംബർ വരെ ബിജെപിക്ക്…
Read Moreബി ജെ പി കേരള : ജില്ലാ അധ്യക്ഷന്മാരെ ഇന്ന് പ്രഖ്യാപിക്കും ( 27/01/2025 )
ഒരു അധ്യക്ഷ സ്ഥാനത്തേക്കും തെരഞ്ഞെടുപ്പ് ഇല്ല. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കും തെരഞ്ഞെടുപ്പില്ല എന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ പറഞ്ഞു. സമവായത്തിലൂടെ സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കും. ജില്ലാ അധ്യക്ഷന്മാരെ ഇന്ന് ( 27/01/2025 ) പ്രഖ്യാപിക്കും. കേന്ദ്ര നേതൃത്വം അംഗീകരിച്ച പട്ടികയാണ്. ഇതിനെതിരെ സംസാരിക്കാൻ ആർക്കും ആകില്ല. ഇത്രയും സമീകൃതമായ പട്ടിക ഇതിന് മുമ്പ് ഉണ്ടായിട്ടില്ല.സംഘടന 4 ജില്ലകളിൽ വനിതകളെ പ്രസിഡന്റ് ആക്കി. രണ്ട് പട്ടികജാതിക്കാരെ ജില്ല പ്രസിഡന്റ് ആക്കി.പാലക്കാട് നഗരസഭ താഴെ വീഴില്ല. പന്തളത്തും ഇതല്ലേ പറഞ്ഞത്.ദേശീയ നേതൃത്വത്തിന്റെ തീരുമാനം മാത്രമേ നടപ്പിലാകു . ദേശീയ നേതൃത്വം അംഗീകരിച്ച ജില്ല പ്രസിഡന്റ് സ്ഥാനങ്ങൾക്കും മാറ്റം ഉണ്ടാകില്ല.മഹിളകൾ, ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുൾപ്പടെ ജില്ലാ അധ്യക്ഷന്മാർ ഉണ്ടാകും
Read More