കൊച്ചു സ്‌കൂളിലെ വലിയ റിപ്പബ്ലിക്ക് ദിനാഘോഷം

  konnivartha.com / മെഴുവേലി : ഒരു നൂറ്റാണ്ടു പഴക്കമുള്ള സരസകവി മൂലൂർ പദ്മനാഭ പണിക്കരാൽ സ്ഥാപിതമായ ജിവിഎൽപി സ്‌കൂൾ ഇന്ന് അതിജീവനത്തിന്റെ പാതയിലാണ്. ഏതാണ്ട് നിലച്ചുപോയേക്കാവുന്ന അവസ്ഥയിൽ നിന്ന് പൂർവ്വ വിദ്യാർത്ഥികളുടെ ആത്മാർത്ഥമായ ഇടപെടലിലൂടെ കേരളത്തിനാകെ മാതൃകയാവുകയാണ് കൊച്ചുസ്കൂൾ എന്നറിയപ്പെടുന്ന ജിവിഎൽപി സ്‌കൂൾ. കേരള സർക്കാരിന്റെ ജനകീയ ഇടപെടലുകളിലൂടെയും പൊതു വിദ്യാലയങ്ങളുടെ ഉന്നമനം എന്ന ആശയത്തെ പിന്തുടർന്ന് അടിസ്ഥാന സൗകര്യ വികസനമടക്കം ജനകീയമായ ഇടപെടലുകളിലൂടെ നടപ്പാക്കി മാതൃകയായിരിക്കുകയാണ് ജിവിഎൽപി സ്‌കൂൾ. ശീതീകരിച്ച ക്ലാസ് മുറിയോടെ പ്രീ പ്രൈമറി വിഭാഗം ആരംഭിക്കുകയും, സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും, “ഒന്നാം ക്ലാസ് ഒന്നാം തരം” എന്ന ലക്ഷ്യത്തോടെ തുടർ പ്രവർത്തനങ്ങളും നടന്നുകൊണ്ടിരിക്കുകയുമാണ്. ഉന്നത വിദ്യാഭ്യാസം നേടിയ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയുടെ കൃത്യതയോടെയുള്ള മേൽനോട്ടവും, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ അക്കാദമിക്ക് പിന്തുണയും കൂടി ചേർന്നപ്പോൾ ഒരു പൊതു വിദ്യാലയത്തെ എങ്ങനെ…

Read More