കോന്നി വാര്‍ത്ത ഡോട്ട് കോം : ഇടുക്കി ഡാം പണിതിരിക്കുന്ന കുറവന്‍ കുറത്തി മലകളുടെ സംരക്ഷണത്തിന് വേണ്ടി ഭാരത പൂങ്കുറവന് ഭാരത പൂങ്കുറത്തി സങ്കല്‍പ്പത്തില്‍ ഏക പ്രതിഷ്ഠ ഉള്ള കോന്നി കല്ലേലി ഊരാളി അപ്പൂപ്പന് കാവില്‍ (മൂലസ്ഥാനം ) നാളെ രാവിലെ(20/10/2021 ) 10 മണിയ്ക്ക് പൂജകള്‍ നടക്കും . എല്ലാ ദിവസവുംപൂജകള് ഉണ്ടെങ്കിലും പ്രത്യേകിച്ചു മാസത്തില്‍ വിശേഷാല്‍ പൂജയും ഉള്ള ഏക കാവാണ് കല്ലേലി കാവ് . ഇടുക്കി ഡാം നിര്‍മ്മാണത്തിന് വേണ്ടി കുറവന്‍ കുറത്തി മലകളെ ചൂണ്ടി കാണിച്ച കൊലുമ്പൻ എന്ന ആദിവാസി ഇതിന്റെ നിര്‍മ്മാണത്തിന് വേണ്ടി അന്ന് കല്ലേലി മേഖലയില്‍ നിന്നും ആദിവാസികളെ എത്തിച്ചിരുന്നു . ഡാമിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് ഇടയില്‍ വെച്ചു മിക്കവരും മരണപ്പെട്ടു .മരണം ഉണ്ടാകാതെ ഇരിക്കാന്‍ 999 മലകളുടെ അധിപനായ കല്ലേലി ഊരാളി അപ്പൂപ്പന്റെ അനുഗ്രഹത്തിന് വേണ്ടി…
Read More