konnivartha.com : ശബരിമല അപ്പാച്ചിമേട്ടിൽ 10 വയസുകാരി കുഴഞ്ഞു വീണു മരിച്ചു. തമിഴ്നാട് സേലം സ്വദേശി കുമാറിന്റെ മകൾ പത്മശ്രീയാണ് മരിച്ചത്. മൃതദേഹം പമ്പ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയോടെയാണ് പെൺകുട്ടി അടക്കമുളള സംഘം മല കയറിത്തുടങ്ങിയത്. അപ്പാച്ചിമേട്ടിൽ വെച്ച് ദേഹാസ്വാസ്ത്യമുണ്ടായി. ഉടൻ വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കുട്ടിക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. മൃതദേഹം പമ്പ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
Read More