ശബരിമല : ആയുർവേദ ആശുപത്രിക്ക് കൂടുതൽ സൗകര്യങ്ങൾ ഉദ്ഘാടനംഇന്ന് രാവിലെ 9 ന് സന്നിധാനത്തെ ആയുർവേദ ആശുപത്രിയുടെ വിപുലപ്പെടുത്തിയ സൗകര്യങ്ങളുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ രാവിലെ 9 ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് നിർവഹിക്കും .നിലവിലെ ആയുർവേദ ആശുപത്രിയ്ക്ക് സമീപമാണ് പുതിയ സൗകര്യങ്ങൾ ഒരുക്കുന്നത് തീർഥാടകസംഘങ്ങൾക്ക് അന്നദാന മണ്ഡപത്തിൽ പ്രത്യേക സൗകര്യം :ആറു ലക്ഷത്തോളം പേർക്ക് സൗജന്യ ഭക്ഷണം നൽകി ശബരിമല: സന്നിധാനത്തെ ആധുനിക അന്നദാന മണ്ഡപത്തിൽ സംഘമായെത്തുന്ന തീർഥാടകർക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ ദേവസ്വം ബോർഡ് സൗകര്യം ഏർപ്പെടുത്തി. പ്രവേശന കവാടത്തിൽ നിന്നുംകൂപ്പൺ എടുത്ത ശേഷം അന്നദാന മണ്ഡപത്തിൽ കൂട്ടമായിരുന്ന് ഭക്ഷണം കഴിക്കുന്നതിനാണ് വലിയ മണ്ഡപത്തിൽ സൗകര്യം ഒരുക്കിയിരിക്കുന്നത്. പ്രായമായവർക്കും ആരോഗ്യകരമായി അവശത നേരിടുന്നവർക്കും കുട്ടികൾക്കും പ്രത്യേക പരിഗണന നൽകുമെന്നും അന്നദാനം സ്‌പെഷ്യൽ ഓഫീസർ ദിലീപ് കുമാർ അറിയിച്ചു. ഈ…
Read Moreടാഗ്: ayyappa swami
ശബരിമലയിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ച് തീർഥാടകരുടെ അഭിപ്രായങ്ങൾ
ശബരിമലയിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ച് തീർഥാടകരുടെ അഭിപ്രായങ്ങൾ
Read Moreശബരിമല :പമ്പയിലും ചക്കുപാലം രണ്ടിലും പാർക്കിങ്ങിന് അനുമതി
പമ്പയിൽ ഹിൽടോപ്പിലും ചക്കുപാലം രണ്ടിലും കാറുകൾ ഉൾപ്പെടെ ചെറുവാഹനങ്ങൾ പാർക്ക് ചെയ്യാൻ ഹൈക്കോടതി അനുമതി നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകിയ ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്. താൽക്കാലികമായിട്ടാണ് അനുമതിയെന്നും ഗതാഗതക്കുരുക്കോ മറ്റു പ്രശ്നങ്ങളോ ഉണ്ടായാൽ നിയന്ത്രണമേർപ്പെടുത്താമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.24 മണിക്കൂർ ഇവിടെ വാഹനം പാർക്ക് ചെയ്യാനാണ് കോടതി അനുമതി നൽകിയിട്ടുള്ളത്. 2018 മുതൽ മണ്ഡലകാലത്ത് പമ്പയിലേക്ക് ചെറുവാഹനങ്ങൾ കടത്തിവിട്ടിരുന്നില്ല.ചെയിൻ സർവീസിനെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ചെറിയ വാഹനങ്ങളെ കടത്തിവിടുന്നതിനെ കെഎസ്ആർടിസി എതിർത്തിരുന്നു.ദേവസ്വം ബോർഡ് ഇക്കാര്യത്തിൽ തങ്ങളുടെ ഭാഗം ശക്തമായി അവതരിപ്പിച്ചതോടെ കോടതി അനുമതി നൽകുകയായിരുന്നു.
Read More