പത്തനംതിട്ട ജില്ലയില്‍ 64 സ്ഥാപനങ്ങളിലായി പ്രവര്‍ത്തിക്കുന്ന ആയുര്‍രക്ഷാ ക്ലിനിക്കുകളിലൂടെ ഗുരുതര ലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് രോഗികള്‍ക്ക് ഔഷധങ്ങള്‍ നല്‍കി വരുന്നു. ക്വാറന്റൈനില്‍ കഴിയുന്ന രോഗികള്‍ക്ക് ഉള്ള അമൃതം പദ്ധതി, കോവിഡ് അനന്തര രോഗങ്ങള്‍ക്കുള്ള പുനര്‍ജ്ജനി പദ്ധതി എന്നിവ കൂടുതല്‍ പേര്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. കാറ്റഗറി എ വിഭാഗത്തിലുള്ള കോവിഡ് രോഗികള്‍ക്ക് ഭേഷജം പദ്ധതിയും കഴിഞ്ഞ നവംബര്‍ മുതല്‍ പ്രവര്‍ത്തിച്ചു വരുന്നു. ജില്ലയില്‍ അന്‍പതിനായിരത്തിലധികം രോഗികള്‍ നിലവില്‍ ഈ പദ്ധതികളുടെ ഗുണഭോക്താക്കള്‍ ആയിട്ടുണ്ട്. കോവിഡ് മുക്തരായിട്ടുള്ളവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പുനര്‍ജ്ജനി പദ്ധതി എല്ലാ സ്ഥാപനങ്ങളിലും ലഭ്യമാണ്. ഇതിനു പുറമേ 60 വയസിനു താഴെയുള്ളവര്‍ക്കായി സ്വാസ്ഥ്യം, 60 വയസിനു മുകളിലുള്ളവര്‍ക്കായി സുഖായുഷ്യം എന്നി പദ്ധതികളും ഉണ്ട്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ആയുര്‍വേദ വകുപ്പിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 30 ലക്ഷം രൂപ അനുവദിച്ചിട്ടുമുണ്ട്. ജീവാമൃതം – മാനസിക…
Read More