അട്ടച്ചാക്കൽ ഗവ : എല്‍ പി സ്കൂളിനും വേണം വികസനം : കോന്നി എം എല്‍ എ ശ്രദ്ധിയ്ക്കുക

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി നിയോജക മണ്ഡലത്തിലെ സ്കൂളുകള്‍ വികസന പാതയില്‍ ആണ് .അതില്‍ തര്‍ക്കം ഇല്ല . ജന പ്രതിനിധികള്‍ക്ക് നന്ദി . എന്നാല്‍ അട്ടച്ചാക്കൽ എന്ന നമ്മുടെ ഗ്രാമത്തിലെ വളരെ പഴക്കം ചെന്ന ഒരു സ്കൂള്‍ ഉണ്ട് .വികസനം ആഗ്രഹിക്കുന്ന ഒരു മുത്തശി സ്കൂള്‍ ആണ് അട്ടച്ചാക്കൽ ഗവര്‍ണ്‍മെന്‍റ് എല്‍ പി സ്കൂള്‍ . രണ്ട് ഏക്കര്‍ സ്ഥലത്തോളം ഉണ്ട് . എന്നാല്‍ ഇന്നും ഈ സ്കൂളിലേക്ക് വികസനം യഥാവിധി കടന്നു വന്നിട്ടില്ല . പൊതുവിദ്യാഭ്യാസം പോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി നിരവധി ഗവണ്മെന്റ് സ്കൂളുകൾ ഇപ്പോൾ ഈ ഗവണ്മെന്റ് കാലത്ത് പുനർ നിർമ്മിക്കുന്നുണ്ട്. ഗ്രാമീണ തലത്തിലെ നിരവധി കുഞ്ഞുങ്ങൾ പഠിച്ചതും, ഇപ്പോൾ ധാരാളം പാവപ്പെട്ട കുഞ്ഞുങ്ങൾ പഠിക്കുന്നതുമായ അട്ടച്ചാക്കൽ ഗവര്‍ണ്‍മെന്‍റ് സ്കൂൾ ധാരാളം പഴക്കം ഉള്ള സ്കൂൾ ആണ്, ഇത് പുനർ നിര്‍മ്മിക്കണം…

Read More