അല്ലു അർജുനും അറ്റ്ലീയും സൺ പിക്ചേഴ്സും ഒരുമിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു

  ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർക്ക് സന്തോഷ വാർത്തയുമായി അല്ലു അർജുന്റെ പിറന്നാൾ ദിനത്തിൽ അറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനം നടന്നു. ലോക സിനിമയിൽ ഇന്ത്യൻ സിനിമയുടെ അഭിമാനം വർധിപ്പിക്കുന്ന രീതിയിൽ ഒരുങ്ങുന്ന പ്രൊജക്റ്റിന്റെ  നിർമ്മാണം സൺ പിക്ചേഴ്സ് ആണ്.   ചിത്രത്തിന്റെ അന്നൗൺസ്‌മെന്റിന്റെ ഭാഗമായി ചിത്രത്തിന്റെ വലിപ്പം കാണിക്കുന്ന രണ്ടു മിനുട്ടുള്ള ഒരു വീഡിയോ സൺ പിക്ചേഴ്സ് ഇന്ന് റിലീസ് ചെയ്തു. നിർമാതാവായ കലാനിധി മാരനും സംവിധായകൻ അറ്റ്ലിയും സൂപ്പർ താരം അല്ലു അർജുനും ചെന്നൈയിൽ നിന്ന് ലോകരാജ്യങ്ങളിലേക്കുള്ള യാത്രയും ഈ ചിത്രത്തിന്റെ സാങ്കേതിക പ്രവർത്തകരുമായുള്ള കൂടികാഴ്ചയും ഈ ചിത്രത്തിനെക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങളും വിഡിയോയിൽ കാണാം. ലോകോത്തര പ്രേക്ഷകരിലേക്ക് ഒരു ഇന്ത്യൻ സിനിമ എത്തുമെന്ന് അന്നൗൺസ്‌മെന്റ് വീഡിയോ തന്നെ ഉറപ്പു തരുന്നു.അമേരിക്കയിലെ ലോലാ വി എഫ് എക്സ്, സ്പെക്ട്രൽ മോഷൻ, യു എസ്, എ, ഫ്രാക്ചേർഡ്…

Read More