നിസ്സഹായകര്‍ക്ക് സഹായവുമായി “സഹായത” : ഈ ബ്ലോക്ക് പഞ്ചായത്ത് അംഗം മാതൃക ദേവിക രമേഷ് @കോന്നി വാര്‍ത്ത ഡോട്ട് കോം കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് മഹാമാരിയിൽ ദുരിതം അനുഭവിക്കുന്ന ഇലന്തൂർ, ചെന്നീർക്കര ഗ്രാമ പഞ്ചായത്തുകളിലെ തദ്ദേശ വാസികൾക്കു വേണ്ടി സഹായഹസ്തവുമായി ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തംഗവും കർഷക കോൺഗ്രസ് ആറൻമുള നിയോജക മണ്ഡലം പ്രസിഡന്‍റുമായ അജി അലക്‌സ് മന്നാസ്സിന്‍റെ നേതൃത്വത്തിൽ രൂപം നൽകിയ സഹായത എന്ന കർമ്മ സേന ജനകീയമാകുന്നു . കോവിഡ് വ്യാപനമൂലം കണ്ടെയ്മെന്റെ സോണുകളിൽ കഴിഞ്ഞിരുന്ന 970 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റും കൊറോണബാധിച്ചിരിക്കുന്ന 85 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റും നൽകുവാൻ സഹായതക്ക് സാധിച്ചു 40പൾസ് ഓക്സി മീറ്ററുകൾ ആരോഗ്യ പ്രവർത്തകർ മുഖേന ചെന്നീർക്കര ഇലന്തൂർ ഗ്രാമപഞ്ചായത്തിലെ ആവശ്യമുള്ളതായ രോഗികൾക്ക് എത്തിച്ചു നൽകി.കോവിഡ് പോസിറ്റീവായി വീടുകളിൽ കഴിയുന്ന രോഗികൾക്ക് അവരുടെ നിർദ്ദേശാനുസരണം ഉച്ചഭക്ഷണം(പൊതി)…
Read More