കോന്നി വാര്‍ത്ത ഡോട്ട് കോം : വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വിവിധ ജില്ലകളിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക് സൈക്കോളജിസിറ്റ് (പാർട്ട് ടൈം), ഫീൽഡ് വർക്കർ, കെയർ ടേക്കർ, സെക്യൂരിറ്റി, ക്ലീനിംഗ് സ്റ്റാഫ്, എന്നീ തസ്തികകളിലേയ്ക്ക് സ്ത്രീ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പാർട്ട് ടൈം തസ്തികകൾ ഒഴികെ മറ്റെല്ലാം താമസിച്ച് ജോലി ചെയ്യേണ്ടവയാണ്. സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) തസ്തികയിൽ പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലായി മൂന്നൊഴിവാണുള്ളത്. എം.എസ്.സി/എം.എ (സൈക്കോളജി) യും ഒരു വർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രതിമാസ വേതനം 7000 രൂപ. ഫീൽഡ് വർക്കർ തസ്തികയിൽ ഇടുക്കി, ആലപ്പുഴ ജില്ലകളിൽ രണ്ടൊഴിവ്. എം.എസ്.ഡബ്ല്യു/ എം.എ.സോഷ്യോളജി/ എം.എ. സൈക്കോളജി/ എം.എസ്‌സി. സൈക്കോളജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 10500 രൂപ. കെയർടേക്കർ തസ്തികയിൽ പാലക്കാട്, മലപ്പുറം, ആലപ്പുഴ ജില്ലകളിൽ…
Read More