എംഎല്‍എയുടെ ആസ്തി വികസന ഫണ്ടിന്റെ പ്രതിമാസ പ്രവര്‍ത്തി പുരോഗതി റിപ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ കൃത്യമായി തയാറാക്കി സമര്‍പ്പിക്കണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. സ്‌പെഷ്യല്‍ ഡെവലപ്‌മെന്റ് ഫണ്ട് (എസ്ഡിഎഫ്), അസറ്റ് ഡെവലപ്‌മെന്റ് സകീം (എഡിഎസ്), നാച്ചുറല്‍ കാലാമിറ്റി റിലീഫ് ഫണ്ട് (എന്‍സിആര്‍എഫ്) എന്നിവയിലുള്‍പ്പെടുത്തി റാന്നി മണ്ഡലത്തില്‍ നടപ്പാക്കി വരുന്ന പദ്ധതികള്‍ അവലോകനം ചെയ്യുന്നതിനായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധികാരികമായ വിവരങ്ങളാണ് റിവ്യൂ റിപ്പോര്‍ട്ടില്‍ സമര്‍പ്പിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തണം. പദ്ധതി നടത്തിപ്പില്‍ അനാവശ്യമായി വരുന്ന കാലതാമസം ഒഴിവാക്കാനും അപാകതകള്‍ കണ്ടെത്തി ന്യൂനതകള്‍ പരിഹരിക്കാനും പ്രതിമാസ റിപ്പോര്‍ട്ടിന്റെ അവലോകനം സഹായിക്കുമെന്നും എംഎല്‍എ പറഞ്ഞു. ലളിതമായി പരിഹാരം കാണാനാവുന്ന പ്രശ്നങ്ങള്‍ ഉദ്യോഗസ്ഥതലത്തില്‍ തന്നെ പരിഹരിക്കണം. മണ്ഡലത്തില്‍ നിര്‍മാണത്തിനായി ഭരണാനുമതി ലഭിച്ചിട്ടുള്ള റോഡുകള്‍ക്ക് എത്രയും വേഗം സാങ്കേതിക അനുമതി ലഭ്യമാക്കി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കണം.…
Read More