നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പ് നവംബർ 1 മുതൽ പതിനഞ്ചാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനം ഓഗസ്റ്റ് 7 മുതൽ 24 വരെ നടക്കും. 12 ദിവസം ചേരുന്ന സഭയിൽ ഒട്ടേറെ സുപ്രധാന ബില്ലുകൾ പരിഗണനയ്ക്ക് വരുമെന്ന് സ്പീക്കർ എ.എൻ ഷംസീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആദ്യ ദിവസം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയശേഷം സഭ പിരിയും. ഓഗസ്റ്റ് 11, 18 തീയതികൾ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങൾക്കായിട്ടാണ് വിനിയോഗിക്കുക. 2023-24 സാമ്പത്തിക വർഷത്തെ ബജറ്റിലെ ഉപധനാഭ്യർഥനകളുടെ പരിഗണന ഓഗസ്റ്റ് 21 നാണ്. നിയമനിർമാണത്തിനായി മാറ്റിവയ്ക്കപ്പെട്ട സമയങ്ങളിൽ സഭ പരിഗണിക്കേണ്ട ബില്ലുകൾ ഏതൊക്കെയാണെന്നതു സംബന്ധിച്ച് ഏഴിന് ചേരുന്ന കാര്യോപദേശക സമിതി ശിപാർശ ചെയ്യും. ഓർഡിനൻസിനു പകരമുള്ള Kerala Healthcare Service Persons and Healthcare Institutions (Prevention of violence and Damage to Property)…
Read More