പെരുമാറ്റച്ചട്ട ലംഘനം: ജില്ലയില്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി; 8814 തെരഞ്ഞെടുപ്പ് സാമഗ്രികള്‍നീക്കം ചെയ്തു നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയില്‍ പെരുമാറ്റചട്ട ലംഘനങ്ങള്‍ക്കെതിരെ നടപടികള്‍ ഊര്‍ജ്ജിതമാക്കി. വിവിധ സ്‌ക്വാഡുകളുടെ സഹകരണത്തോടെ പോസ്റ്ററുകള്‍, ബാനറുകള്‍, ചുമരെഴുത്തുകള്‍, കൊടികള്‍, ഫ്‌ളക്‌സുകള്‍ തുടങ്ങിയ പ്രചാരണ സാമഗ്രികള്‍ പൊതുസ്ഥലങ്ങളില്‍ നിന്നും സ്വകാര്യ ഇടങ്ങളില്‍ നിന്നും നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കി. ജില്ലയില്‍ ഇതുവരെ 8814 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു. ഇതില്‍ ഒരു ചുമരെഴുത്ത്, 4529 പോസ്റ്ററുകള്‍, 2190 ബാനറുകള്‍, 2094 കൊടികള്‍ എന്നിവ ഉള്‍പ്പെടുന്നു. സ്വകാര്യ സ്ഥലങ്ങളില്‍ നിന്നും 158 പോസ്റ്ററുകളും 60 കൊടികളും ഉള്‍പ്പടെ 218 സാമഗ്രികളും നീക്കം ചെയ്തു. തിരുവല്ല മണ്ഡലത്തില്‍ 2092 പ്രചാരണ സാമഗ്രികളും റാന്നി-2119, ആറന്മുള- 1556, കോന്നി-1542, അടൂര്‍-2505 സാമഗ്രികളുമാണ് നീക്കം ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് നിരീക്ഷിക്കാനും…
Read More