പ്രചാരണ വസ്തുക്കളുടെ വിലനിലവാരം പ്രസിദ്ധീകരിച്ചു നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥി/രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണവുമായി ബന്ധപ്പെട്ട വിവിധ പ്രചാരണ വസ്തുക്കളുടെ വില നിലവാരം പ്രസിദ്ധീകരിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ല കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ഓഡിയോ സോങ്ങ് റെക്കോര്‍ഡിങിന് (സോളോ )11,000 രൂപ, ഓഡിയോ സോങ്ങ് റെക്കോര്‍ഡിങിന് (ഡ്യൂറ്റ്) 15,000 രൂപ, എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള ഓഡിറ്റോറിയം (500 പേര്‍ക്ക് ഇരിക്കാവുന്നത്) എസി ഇല്ലാത്തത് 20,000 രൂപ, എസി 40,000 രൂപ (500 പേര്‍ക്ക് ഇരിക്കാവുന്നത്.), ബാന്‍ഡ് സെറ്റ് ഒരാള്‍ക്ക് 1000 രൂപ, ബാരിക്കേഡുകള്‍ മീറ്ററിന് 700 രൂപയുമാണ് നിരക്ക്. കാര്‍പെറ്റ് സ്‌ക്വയര്‍ ഫീറ്റിന് എട്ട് രൂപ, കസേര ഒന്നിന് എട്ട് രൂപ, തുണി ബാനര്‍ സ്‌ക്വയര്‍ ഫീറ്റിന് 27 രൂപ,…
Read More