നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയിലെ പോളിംഗ് ബൂത്തുകളില്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ റാന്ഡമൈസേഷന് നടപടികള്‍ പൂര്‍ത്തിയായി. അഞ്ച് നിയോജകമണ്ഡലങ്ങളിലായി റിസര്‍വ് ഉള്‍പ്പടെ 8272 പോളിംഗ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇതില്‍ 2068 പ്രിസൈഡിംഗ് ഓഫീസര്‍മാരും 2068 ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരും ഉള്‍പ്പെടുന്നു. കൂടാതെ സെക്കന്‍ഡ് പോളിംഗ് ഓഫീസര്‍മാരും തേഡ് പോളിംഗ് ഓഫിസര്‍മാരും റിസര്‍വ് ഉള്‍പ്പെടെ 4136 ഉദ്യോഗസ്ഥരെയും പോളിംഗ് നടപടികള്‍ക്കായി നിയോഗിച്ചിട്ടുണ്ട്. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെയും ബൂത്തുകളില്‍ നിയമിക്കുന്ന പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍ക്കുമുള്ള പരിശീലന പരിപാടികള്‍ മാര്‍ച്ച് 17 മുതല്‍ 20 വരെ നടത്തും. രാവിലെ 9.30 മുതല്‍ ഉച്ചവരെയാണ് ആദ്യ നാലു ബാച്ചിന്റെയും പരിശീലനം. ഉച്ച കഴിഞ്ഞ് രണ്ടു മുതല്‍ വൈകിട്ടുവരെ അടുത്ത നാലു ബാച്ചിന്റെയും പരിശീലനം നടക്കും. മണ്ഡല അടിസ്ഥാനത്തില്‍ വിവിധ ഇടങ്ങളിലായാണ് പരിശീലനം. ആറന്മുള നിയോജക മണ്ഡലത്തിലെ പരിശീലനം മാര്‍ച്ച് 17…
Read More