നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പത്തനംതിട്ട ജില്ലയിലെ തയ്യാറെടുപ്പുകളില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകര്‍ സംതൃപ്തി പ്രകടിപ്പിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി, റിട്ടേണിംഗ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിലാണ് നിരീക്ഷകര്‍ ഇക്കാര്യം വ്യക്തമാക്കിയത്. തിരുവല്ല, ആറന്മുള, അടൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ പൊതുനിരീക്ഷകന്‍ സുരേഷ് കുമാര്‍ വസിഷ്ഠ് ഐഎഎസ്, റാന്നി, കോന്നി നിയമസഭാ മണ്ഡലങ്ങളിലെ പൊതുനിരീക്ഷക ഡോ. രേണു എസ്. ഫുലിയ ഐഎഎസ്, ജില്ലയിലെ പോലീസ് നിരീക്ഷകന്‍ അഷുതോഷ് കുമാര്‍ ഐപിഎസ്, ജില്ലയിലെ ചെലവ് നിരീക്ഷകന്‍ സ്വരൂപ് മന്നവ ഐആര്‍എസ് എന്നിവരാണ് ജില്ലയിലെ ക്രമീകരണങ്ങള്‍ വിലയിരുത്തിയത്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുഗമവും സുതാര്യവുമായ പൂര്‍ത്തീകരണത്തിന് എല്ലാവരുടേയും മികച്ച സഹകരണം പ്രതീക്ഷിക്കുന്നതായി പൊതുനിരീക്ഷകന്‍ സുരേഷ് കുമാര്‍ വസിഷ്ഠ് പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ…
Read More