ആചാരപ്പെരുമയില്‍ അഷ്ടമിരോഹിണി വള്ളസദ്യ നടന്നു

  ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യ കോവിഡ് പശ്ചാത്തലത്തിലെ നിയന്ത്രണങ്ങള്‍ പാലിച്ച് ആചാരപ്പെരുമയില്‍ നടന്നു. കീഴ്‌വന്മഴി, മാരാമണ്‍, കോഴഞ്ചേരി എന്നീ മൂന്ന് പള്ളിയോടങ്ങള്‍ക്കായി കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് യഥാക്രമം ഇടശേരിമല എന്‍എസ്എസ് കരയോഗ മന്ദിരം, പാഞ്ചജന്യം ഓഡിറ്റോറിയം, വിനായക ഓഡിറ്റോറിയം എന്നിവിടങ്ങളിലായിരുന്നു വള്ളസദ്യ ഒരുക്കിയത്. ആദ്യം എത്തിയത് കോഴഞ്ചേരി പള്ളിയോടമായിരുന്നു. തുടര്‍ന്ന് കീഴ്‌വന്മഴിയും മാരാമണും എത്തി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍. വാസുവിന്റെയും പള്ളിയോട സേവാസംഘം ഭാരവാഹികളുടെയും നേതൃത്വത്തില്‍ പള്ളിയോട കരക്കാരെ വെറ്റ, പുകയില നല്‍കി സ്വീകരിച്ചു. നയമ്പുകളും മുത്തുക്കുടയും ഏന്തി വഞ്ചിപ്പാട്ടിന്റെ ഘന ഗാംഭീര്യമാര്‍ന്ന ശബ്ദം മുഴങ്ങിയ അന്തരീക്ഷത്തില്‍ ക്ഷേത്രത്തിന് പ്രദിക്ഷണം വച്ച കരക്കാര്‍ ഓരോരുത്തര്‍ക്കും നിശ്ചയിച്ച സ്ഥലങ്ങളില്‍ വള്ളസദ്യയ്ക്കായി ഇരുന്നു. പൊന്‍പ്രകാശം ചൊരിയുന്ന വിളക്കത്ത് വിളമ്പണം എന്ന് പാടിയതോടെ ദീപം കൊളുത്തി തൂശനിലയിട്ട് വിഭവങ്ങള്‍ വിളമ്പി തുടങ്ങി. വള്ളസദ്യയ്ക്ക് ശേഷം…

Read More