‘ടെഡ് എക്‌സിൽ ‘ സെലിബ്രിറ്റി സ്പീക്കറായി ഡോ. ജിതേഷ്ജി വരുന്നു

  konnivartha,com: അമേരിക്കൻ പ്രസിഡന്റായിരുന്ന ഒബാമ മുതൽ ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ വരെ പ്രഭാഷകരായി തിളങ്ങിയ അന്താരാഷ്ട്ര പ്രഭാഷണ പ്ലാറ്റ്ഫോമായ ‘ടെഡ് എക്സ് ടോക്സിൽ’ ( tedxtalks )സൂപ്പർ മെമ്മറൈസറും ബ്രയിൻ പവർ ഗുരുവും അന്താരാഷ്ട്രഖ്യാതി നേടിയ സചിത്ര പ്രചോദന പ്രഭാഷകനുമായ ഡോ. ജിതേഷ്ജി സെലിബ്രിറ്റി സ്പീക്കറായി എത്തുന്നു. 2024 ആഗസ്റ്റ് 10 ആം തീയതി ഒഡീഷയിലെ ഭുവനേശ്വറിൽ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജി യൂണിവേഴ്‌സിറ്റി ( KIIT University ) കാമ്പസ്സിൽ സംഘടിപ്പിക്കുന്ന ടെഡ് ടോക്സിന്റെ എട്ടാം എഡീഷനിലാണ് ഡോ. ജിതേഷ്ജി മുഖ്യപ്രഭാഷകനായി എത്തുന്നത് . പി എസ് സി / യു പി എസ് സി ചോദ്യങ്ങളടക്കം ഒരു ലക്ഷത്തിലേറെ വ്യത്യസ്ത ഇൻഫർമേഷനും ഡേറ്റയും ‘ചാറ്റ് ജി പി റ്റി’ യെ വെല്ലുന്ന വേഗത്തിൽ ഓർമ്മയിൽ നിന്ന് പറയുന്ന 366…

Read More