അരുവാപ്പുലം സഹകരണ ബാങ്ക് : ഓണം സഹകരണ വിപണിയ്ക്കു തുടക്കം കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ കൺസ്യൂമർഫെഡ് ഓണം സഹകരണ വിപണി ബാങ്ക് പ്രസിഡന്റ് കോന്നി വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഗുണമേന്മയുള്ള നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്സിഡി നിരക്കിലാണ് വിതരണം ചെയ്യുന്നത്. പഞ്ചായത്തംഗം ജോജു വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. മോനിക്കുട്ടി ദാനിയേൽ, അനിത.എസ്സ് . കുമാർ, പി.കെ.ബിജു,കെ പി .നസ്സീർ, സലിൽ വയലാത്തല,എസ്സ് .ശിവകുമാർ എന്നിവർ സംസാരിച്ചു.
Read More