അരുവാപ്പുലത്തെ ഈ കുടുക്കയില്‍ ഉണ്ട് വയനാട്ടിലേക്ക് ഉള്ള സ്നേഹ വീട്

  konnivartha.com:  സ്റ്റഡി ടേബിൾ പിന്നെ വാങ്ങാം നമ്മക്കിപ്പോ വീടുണ്ടല്ലോ വീടില്ലാത്തോർക്ക്ഇത് കൊടുക്കാം’ മൂന്നാം ക്ലാസുകാരി ഹൃദ്യ മൂന്നുവർഷമായി സൂക്ഷിച്ചു വച്ച കുടുക്കയിലെ പണം ഡിവൈഎഫ്ഐ വയനാട് ദുരിത ബാധിതർക്ക് വീടുകൾ നിർമ്മിച്ചു നൽകുന്നതിലേക്ക് നൽകി. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവും അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റുമായ രേഷമ മറിയം റോയി കുടുക്കയിലെ പണം ഏറ്റുവാങ്ങി. സിപിഐ എം ലോക്കൽ സെക്രട്ടറി ബി ദീദു , ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ജെ എസ് ആദർശ് , വിഷ്ണു, മല്ലാക്ഷി, ചിപ്പി എന്നിവർ പങ്കെടുത്തു.അരുവാപ്പുലം പുത്തൻ വീട്ടിൽ ഹരികുമാറിന്റേയും ചിപ്പിയുടേയും മകളാണ് ഹൃദ്യ. 3301/-രൂപ കുടുക്ക പൊട്ടിച്ചു നൽകിയത്.

Read More

എന്‍ എസ് എസ് ഡയറക്ടർബോർഡ് അംഗം ഹരിദാസ് ഇടത്തിട്ടയ്ക്ക് സ്വീകരണം നൽകി

  konnivartha.com : കോന്നി അരുവാപ്പുലം മുന്നൂറ്റി ഒന്നാം നമ്പർ എന്‍ എസ് എസ് കരയോഗത്തിന്‍റെ ആഭിമുഖ്യത്തിൽ ഡയറക്ടർബോർഡ് അംഗം ഹരിദാസ് ഇടത്തിട്ടയ്ക്ക് സ്വീകരണം നൽകി ആദരിച്ചു .കരയോഗം പ്ര സിഡന്റ് എസ്. ശിവകുമാർ പൊന്നാടയണിയിച്ചു. യൂണിയൻ സെക്രട്ടറിസുനിൽ ,സെക്രട്ടറി രാജപ്പൻനായർ, ഭരണസമിതി അംഗങ്ങളായ ഉണ്ണികൃഷ്ണൻ നായർ,ഗോപകുമാർ, നാരായണൻനായർ, പ്രകാശ് അമ്പലമഠത്തിൽ,പ്രമോദ്കുമാർ, ഗോപിനാഥൻ നായർ,ഉഷാകുമാരി, ലതകൃഷ്ണകുമാർ, പി വി ബാലകൃഷ്ണപിള്ള, ശാന്തകുമാരിയമ്മ എന്നിവര്‍ സംസാരിച്ചു .വനിതാസമാജം പ്രവർത്തകർ മൊമെന്റോ നൽകി ആദരിച്ചു.

Read More

അരുവാപ്പുലം സഹകരണ ബാങ്കില്‍ നിന്നും കശുമാവ് ഗ്രാഫ്റ്റുകൾ സൗജന്യമായി ലഭിക്കും

അരുവാപ്പുലം സഹകരണ ബാങ്കില്‍ നിന്നും കശുമാവ് ഗ്രാഫ്റ്റുകൾ സൗജന്യമായി ലഭിക്കും konnivartha.com : സംസ്ഥാനത്ത് നടപ്പിലാക്കുന്ന കശുമാവ് കൃഷി വ്യാപന പദ്ധതിയുടെ ഭാഗമായി കർഷകർക്ക് സൗജന്യമായി അത്യുല്പാദന ശേഷിയുള്ള കശുമാവ് ഗ്രാഫ്റ്റുകൾ ലഭിക്കുന്നതിന് പത്തനംതിട്ട ജില്ലയിൽ താമസ്സിക്കുന്ന എല്ലാ കർഷകർക്കും അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ നാല് ശാഖകളിൽ എവിടെയും പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. അപേക്ഷയോടൊപ്പം റേഷൻ കാർഡ് ആധാർ ,കരം ഒടുക്ക് രസീത്, ബാങ്ക് പാസ്സ് ബുക്ക്പകർപ്പുകൾ നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾ 9446363111 നമ്പരിൽ പ്രവൃത്തി ദിനങ്ങളിൽ അറിയാവുന്നതാണ്.

Read More

വീടും വസ്തുവും ഉടന്‍ വില്‍പ്പനയ്ക്ക്

കോന്നി കൊക്കാത്തോട് നെല്ലിക്കാപ്പാറ കറ്റിക്കുഴി റോഡ് അരുകില്‍ 35 സെന്‍റ് സ്ഥലവും വീടും വില്‍പ്പനയ്ക്ക് (രണ്ടു ബെഡ് റൂം , ഒരു ഹാൾ, സിറ്റൗട്ട് രണ്ടു ബാത്ത് റൂം , അടിയിൽ മൂന്നു മുറി കട ഉണ്ട് ) താല്‍പര്യം ഉള്ളവര്‍ ബന്ധപ്പെടുക ഫോൺ :9526707640 , 9562716131 (  വാട്സ്ആപ്പ്)

Read More