ആറന്മുള ഉത്തൃട്ടാതി വള്ളംകളി ജനകീയമേളയാക്കുന്നതിനായി ജില്ലയുടെ ചുമതലയുള്ള ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ വിപുല തയ്യാറെടുപ്പുകള്‍. സെപ്തംബര്‍ 18ന് നടക്കുന്ന ജലമേളയുടെ ആവേശത്തിന് മുതല്‍ക്കൂട്ടാകുംവിധം കുറ്റമറ്റ സംവിധാനങ്ങള്‍ ഒരുക്കാനാണ് നിര്‍ദേശം നല്‍കിയത്. ജലോത്സവത്തിന് മുന്നോടിയായി വകുപ്പുകള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണം. ക്രമസമാധാനപാലനവും സുരക്ഷയും ഉറപ്പാക്കാനായി പോലിസിന്റെ 650 പേര്‍ അടങ്ങുന്ന സംഘത്തെ വിന്യസിക്കും. പള്ളിയോട സേവാ സമിതിയുമായി ചേര്‍ന്ന് ബോട്ട് പെട്രോളിംഗ് സുശക്തമാക്കും. സെപ്റ്റംബര്‍ 17, 18 തീയതികളില്‍ പമ്പാ നദിയിലെ ജലവിതാനം ക്രമീകരിച്ചുനിലനിര്‍ത്തുന്നതിന് പമ്പ ഇറിഗേഷന്‍ പ്രൊജക്ട് നടപടി സ്വീകരിക്കണം. ആറന്മുളയിലും പരിസര പ്രദേശങ്ങളിലും വ്യാജമദ്യം, നിരോധിത ലഹരി വസ്തുക്കള്‍ എന്നിവയുടെ വില്‍പ്പന തടയുന്നതിന് എക്സൈസ് വകുപ്പ് പരിശോധന കൂടുതല്‍ഊര്‍ജിതമാക്കണം. ശുദ്ധമമായ കുടിവെള്ളത്തിന്റെ ലഭ്യത വാട്ടര്‍ അതോറിറ്റി ഉറപ്പാക്കണം. കോഴഞ്ചരി ജില്ലാ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും സേവനവും അധിക കിടക്കകളും ആരോഗ്യവകുപ്പ്…
Read More