ആറന്മുള നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ മുന്‍പില്ലാത്തവിധം വന്‍വികസന മുന്നേറ്റമാണു നടന്നത്. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ നവകേരള മിഷന്‍, കിഫ്ബി പദ്ധതികള്‍, വിവിധ വകുപ്പുകളുടെ പദ്ധതികള്‍, വീണാ ജോര്‍ജ് എംഎല്‍എയുടെ ആസ്തി വികസന പദ്ധതി തുടങ്ങിയവ സമന്വയിപ്പിച്ചാണു ഇത്രയേറെ വികസന മുന്നേറ്റം സാധ്യമാക്കിയത്. 2018 ലെ മഹാപ്രളയം, 2019 ലെ വെള്ളപ്പൊക്കം, കോവിഡ് മഹാമാരി തുടങ്ങിയവ നാടിനെ പിടിച്ചുലച്ചപ്പോള്‍ ജനങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കി സുരക്ഷ ഉറപ്പാക്കാനും താങ്ങേകാനും സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ കരുതല്‍ ആറന്മുള നിയോജകമണ്ഡലത്തിലെ ജനങ്ങള്‍ക്ക് താങ്ങായത് വീണാ ജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തിലാണ്. സമഗ്രവികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ആര്‍ദ്രം, ലൈഫ് എന്നിവ ജനങ്ങളുടെ ജീവിതനിലവാരം മികച്ചതാക്കുന്നതില്‍ നിര്‍ണായകമായി. 2018ലെ വെള്ളപ്പൊക്കത്തില്‍ ഏറ്റവുമധികം നാശം ഉണ്ടായ സ്ഥലം ആറന്മുള ഉള്‍പ്പെടുന്ന…
Read More