സ്റ്റാഫ്നഴ്സ് നിയമനം

konnivartha.com : കോഴിക്കോട് മെഡിക്കൽ കോളേജിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്റ്റാഫ്നഴ്സ് നിയമനം നടത്തുന്നു. 50 ഒഴിവുകളിൽ നാഷണൽ ഹെൽത്ത് മിഷൻ മുഖേന  മൂന്ന് മാസത്തേക്കാണ് നിയമനം. അംഗീകൃത നഴ്സിംഗ് കോഴ്സ് പാസായവർക്കും നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ആഗസ്ത് 29 ന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപായി [email protected] എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം. ശമ്പളം – 17000+7250. നിലവിൽ കോവിഡ് ബ്രിഗേഡ് സൈറ്റിൽ രജിസ്റ്റർ ചെയ്തവർക്കും  അപേക്ഷിക്കാം.

Read More

സ്റ്റാഫ് നേഴ്സ് നിയമനം

  കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ താത്ക്കാലികാടിസ്ഥാനത്തിൽ സ്റ്റാഫ് നേഴസ് നിയമനത്തിന് ജി.എൻ.എം/ബി.എസ്.സി നേഴ്സിംഗ് യോഗ്യതയുളളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായം 40 ൽ താഴെ. വെൻ്റിലേറ്റർ സൗകര്യമുള്ള ഐ.സി.യുവിൽ രണ്ടു വർഷം തുടർച്ചയായി ജോലി ചെയ്ത പരിചയവും കെ.എൻ.എം.സി രജിസ്ട്രേഷനും ഉണ്ടായിരിക്കണം. ഉദ്യോഗാർഥികൾ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും ഒക്ടോബർ 12ന് വൈകുന്നേരം അഞ്ചിനകം [email protected] എന്ന ഈ മെയില്‍ വിലാസത്തില്‍ അയയ്ക്കണം.തുടര്‍ന്നു ലഭിക്കുന്ന ലിങ്കിലുള്ള ഫോം പൂരിപ്പിച്ചു നല്‍കുകയും വേണം. ഫോൺ:04812304844

Read More