പത്തനംതിട്ടയില്‍ റേഡിയോഗ്രാഫര്‍ തസ്തികയില്‍ നിയമനം

പത്തനംതിട്ട ആയുര്‍വേദ ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍ തസ്തികയില്‍ നിയമനം കോന്നി വാര്‍ത്ത ഡോട്ട് കോം : അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി മുഖേന റേഡിയോഗ്രാഫര്‍ തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ പ്രതിദിനം 450 രൂപ നിരക്കില്‍ ആളിനെ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ നടത്തുന്ന ഒരു വര്‍ഷ റേഡിയോളജിക്കല്‍ ടെക്‌നോളജി ഡിപ്ലോമ കോഴ്‌സോ തത്തുല്യ യോഗ്യതയോ പാസായിട്ടുള്ളവരും 60 വയസില്‍ താഴെ പ്രായമുളളവരും പൂര്‍ണ ആരോഗ്യമുളളവരും ആയിരിക്കണം അപേക്ഷിക്കേണ്ടത്. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. വെളളപേപ്പറില്‍ തയാറാക്കിയ അപേക്ഷയും നിശ്ചിത യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും, ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ കോപ്പിയും സഹിതം ഈ മാസം 20 ന് രാവിലെ 11 ന് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ ഓഫീസില്‍ ഹാജരാകണം. കൂടിക്കാഴ്ച നടത്തി…

Read More