പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് നിയമനം

  konnivartha.com :എച്ച്.എം.സി മുഖേന കാത്ത് ലാബ് സ്‌ക്രബ് നേഴ്സ്, എന്‍.സി.എസ് /ഇ.എം.ജി ടെക്നീഷ്യന്‍, ഡയാലിസിസ് ടെക്നീഷ്യന്‍, ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍, ഡ്രൈവര്‍, ഇ.സി.ജി ടെക്നീഷ്യന്‍, ലിഫ്റ്റ് ഓപ്പറേറ്റര്‍, ഓക്സിജന്‍ പ്ലാന്റ് ഓപ്പറേറ്റര്‍ തുടങ്ങിയ എട്ട് തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു.   താത്പര്യമുളളവര്‍ യോഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഈ മാസം 17 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. പ്രായപരിധി 40 വയസ്. യോഗ്യത, വിശദ വിവരങ്ങള്‍ എന്നിവ ആശുപത്രി നോട്ടീസ് ബോര്‍ഡില്‍ പതിച്ചിട്ടുണ്ട്. ഫോണ്‍ : 0468 2222364.

Read More