ഫോക്‌ലോർ അക്കാദമി നാടൻ കലാകാര പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാം

  കേരള ഫോക്‌ലോർ അക്കാദമി 2019ലെ നാടൻ കലാകാര പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി മുതൽ ഡിസംബർവരെയുള്ള കാലയളവാണ് അവാർഡിനായി പരിഗണിക്കുക. മംഗലംകളി, എരുതുകളി, കുംഭപാട്ട്, പണിയർകളി, പളിയനൃത്തം, മാന്നാർകൂത്ത് തുടങ്ങിയ കലകളിലും തെയ്യം, പൂരക്കളി, പടയണി നാടൻപാട്ട്, മുടിയേറ്റ്, കുത്തിയോട്ടം തുടങ്ങിയ നാടൻകലളിലും പ്രാവിണ്യം തെളിയിച്ചവർക്ക് അപേക്ഷിക്കാം. കാലകാരന്റെ പേര്, വിലാസം, ജനനത്തീയതി, അവാർഡിന് അപേക്ഷിക്കുന്ന കലാരൂപം, ടെലഫോൺ നമ്പർ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. കലാരംഗത്ത് പരിചയം തെളിയിക്കുന്ന കോർപ്പറേഷൻ/മുനിസിപ്പൽ/ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ പരിചയപ്പെടുത്തൽ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ചേർക്കണം. പ്രാഗാത്ഭ്യം തെളിയിക്കുന്നതിന് മറ്റ് ജനപ്രതിനിധികൾ, സാസ്‌കാരിക സ്ഥാപനങ്ങൾ, അനുഷ്ഠാനകലയാണെങ്കിൽ ബന്ധപ്പെട്ട കാവുകൾ ക്ഷേത്രങ്ങൾ എന്നിവയുടെ പ്രതിനിധികൾ എന്നിവരിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം ചേർക്കാം. മറ്റേതെങ്കിലും വ്യക്തിയോ കലാസംഘടനയോ നിർദ്ദേശിക്കുകയാണെങ്കിൽ അപേക്ഷയിൽ മേൽപറഞ്ഞ വിവരങ്ങളും കലാകാരന്റെ സമ്മതപത്രവും നൽകണം. കലാകാരനെ സംബന്ധിച്ച പരമാവധി വിവരങ്ങൾ അപേക്ഷയോടൊപ്പം…

Read More