KONNIVARTHA.COM : കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള കാര്‍ഷിക, സംസ്‌കരിച്ച ഭക്ഷണ കയറ്റുമതി വികസന അതോറിറ്റി (എപിഇഡിഎ) യുടെ ആഭിമുഖ്യത്തില്‍, ഇടുക്കിയിലെ മറയൂരില്‍ നിന്ന് ദുബൈയിലേക്കുള്ള ഭൂമി ശാസ്ത്ര സൂചിക (ജിഐ ടാഗ്) ചെയ്ത മറയൂര്‍ ശര്‍ക്കരയുടെ ആദ്യ കയറ്റുമതി വെര്‍ച്വല്‍ ആയി ഫ്‌ളാഗ് ഓഫ് ചെയ്തു. അപേഡ ചെയര്‍മാന്‍ ഡോ. എം അംഗമുത്തു ഐ എ എസ് ആണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. രാസ രഹിതമായ ഒരു അദ്വിതീയ ഭൗമ ശാസ്ത്ര സൂചികാ ഉല്‍പ്പന്നമായി ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കുമുള്ള മറയൂര്‍ ശര്‍ക്കരയുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന കാര്‍ഷിക ഡയറക്ടര്‍ ടി വി സുഭാഷ് ഐ എ എസ്, ഫെയര്‍ എക്‌സ്‌പോര്‍ട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രതിനിധികള്‍, അപെഡയിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും…
Read More