ഒരുകത്തിയും മരക്കുറ്റിയും കുറച്ചു കോഴിയുമുണ്ടെങ്കിൽ ആർക്കും എവിടെയും കോഴിയിറച്ചി വിൽപ്പന കേന്ദ്രം തുടങ്ങാം

    konnivartha.com : ഒരുകത്തിയും മരക്കുറ്റിയും കുറച്ചു കോഴിയുമുണ്ടെങ്കിൽ ആർക്കും എവിടെയും കോഴിയിറച്ചി വിൽപ്പന കേന്ദ്രം തുടങ്ങാം. കോഴിക്കടകൾ തുടങ്ങുന്നതിന് കർശനമായ ചട്ടങ്ങളും വ്യവസ്ഥയുമുണ്ടെങ്കിലും അതൊന്നും നടപ്പാവുന്നില്ലെന്ന് മാത്രം. കേരളത്തിൽ 26,000 കോഴിക്കടകളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.വലിയ ലാഭകരമായ കച്ചവടമാണ് കോഴിക്കട . എന്നാല്‍ ലൈസന്‍സ് എടുക്കാന്‍ മടി .ലൈസന്‍സ് എടുപ്പിക്കാന്‍ പഞ്ചായത്തുകളും ഇറങ്ങി ജോലി ചെയ്യാറില്ല .   ഭക്ഷ്യസുരക്ഷാവകുപ്പിന്റെ അനുമതി ഏറിയ പങ്കിനും ഇല്ല . ഓരോ ദിനവും വില കൂട്ടി വില്‍പ്പനയും തകൃതി . ഒറു സ്ഥലത്ത് ഉള്ള നാല് കടകള്‍ നാല് വിലയാണ് . വലിയ കൊള്ളയാണ് ഈ മേഖലയില്‍ നടക്കുന്നത് . മലിനീകരണ നിയന്ത്രണ ബോർഡിന്റെ 2020-ലെ കണക്കനുസരിച്ച് കോഴിക്കടകളും മറ്റ് ഇറച്ചിക്കടകളും ചേർന്ന് 1190 സ്ഥാപനങ്ങൾക്ക് മാത്രമാണ് അനുമതിയുള്ളത്.കടകൾ നവീകരിക്കുന്നതിനും ശുചിത്വം ഉറപ്പാക്കുന്നതിനും ഭക്ഷ്യസുരക്ഷാനിയമം പാലിക്കുന്നതിനുമായി 2021 നവംബറിൽ…

Read More