ലഹരി വിരുദ്ധ ബോധവല്‍കരണം സംഘടിപ്പിച്ചു

  നഷാ മുക്ത് ഭാരത് അഭിയാന്‍ ജില്ലാതല കാമ്പയിന്റെ ഭാഗമായി സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നവജീവ കേന്ദ്രം മലയാലപ്പുഴ, നവാദര്‍ശന്‍ കിടങ്ങന്നൂര്‍ എന്നിവയുടെ സഹകരണത്തോടെ തുമ്പമണ്‍ എംജിഎച്ച്എസ്, ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് അപ്ലയിഡ് സയന്‍സ് എന്നിവിടങ്ങളില്‍ ലഹരി വിരുദ്ധ ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു. ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് അപ്ലയിഡ് സയന്‍സില്‍ സംഘടിപ്പിച്ച പരിപാടി ഡിഎല്‍എസ്എ സെക്രട്ടറിയും സിവില്‍ ജഡ്ജുമായ എന്‍.എന്‍ അരുണ്‍ ബെച്ചു ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ജി രാജശ്രീ അധ്യക്ഷയായി. ജില്ലാ സാമൂഹിക നീതി ഓഫിസര്‍ ജെ. ഷംലാ ബീഗം, മലയാപ്പുഴ നവജീവകേന്ദ്രം ഡീ അഡിക്ഷന്‍ സെന്റര്‍ ഡയറക്ടര്‍ റവ.റജി യോഹന്നാന്‍, കൗണ്‍സലര്‍ അഞ്ജന, അസി. പ്രൊഫസര്‍ അശ്വതി എന്നിവര്‍ പങ്കെടുത്തു. തുമ്പമണ്‍ എംജിഎച്ച്എസ് സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് അംഗം ശോശാമ്മ ബാബു ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ഷിബു കെ എബ്രഹാം…

Read More