ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 38 -ാം ബാച്ചിന്റെ ബിരുദദാന ചടങ്ങ് നടന്നു

  konnivartha.com : ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ (എസ്.സി.ടി.ഐ.എം.എസ്.ടി) 38-ാമത് ബാച്ചിന്റെ വാര്‍ഷിക ബിരുദദാന സമ്മേളനം തിരുവനന്തപുരത്തെ അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസ് ഓഡിറ്റോറിയത്തില്‍ നടന്നു. ആരോഗ്യമേഖലയിലും മെഡിക്കല്‍ സാങ്കേതിക വിദ്യകളുടെയും ഉപകരണങ്ങളുടെയും വികസനത്തിലും അഭൂതപൂര്‍വമായ മികച്ചപ്രവര്‍ത്തനങ്ങളാണ് നാം കൈവരിച്ചതെന്ന് മുഖ്യാതിഥിയായിരുന്ന സ്ഥാപക ഡയറക്ടറും നാഷണല്‍ പ്രൊഫസറുമായ പ്രൊഫ.എം.എസ്.വലിയത്താന്‍ പറഞ്ഞു. ഇന്ത്യയിലെ മെഡിക്കല്‍ ഉപകരണങ്ങളുടെ ഇറക്കുമതി കുറയ്ക്കുന്നതിന് ശ്രീചിത്ര കൂടുതല്‍ സംഭാവന നല്‍കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചിത്ര വാല്‍വോ ബ്ലഡ് ബാഗോ വികസിപ്പിച്ച സമയത്ത നമുക്ക് വിദേശ രാജ്യങ്ങളുമായി സഹകരണമോ വിദേശ വിദഗ്ധരില്‍ നിന്ന സഹായം തേടുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം അനുസ്മരിച്ചു. എല്ലാ വിഭവങ്ങളും ഇവിടെ ലഭ്യമാണ്, മെഡിക്കല്‍ ഉപകരണങ്ങളുടെ തദ്ദേശീയ വികസനത്തിന് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് ഡോ . വല്യത്താൻ പറഞ്ഞു. ഈ ബിരുദദാന ചടങ്ങ്…

Read More