കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ച് ആറു മാസം പിന്നിടുമ്പോഴും രോഗത്തെ പ്രതിരോധിക്കാനായി രാപ്പകല്‍ അധ്വാനിക്കുന്ന നിരവധി ഉദ്യോഗസ്ഥര്‍ നമ്മുക്ക് ചുറ്റുമുണ്ട്. ഏത് പ്രതിസന്ധിയിലും തങ്ങളുടെ ജോലി കൃത്യതയോടെ ചെയ്യുക എന്നതു മാത്രമാണ് ഇക്കൂട്ടരുടെ ലക്ഷ്യം. ഇത്തരത്തില്‍ കോവിഡിലും സൂപ്പര്‍ ആക്ടീവ് ആയി പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗമാണ് സംസ്ഥാന വനിത ശിശു വികസന വകുപ്പിനു കീഴിലെ ഐ.സി.ഡി.എസ് പ്രവര്‍ത്തകര്‍. ഐ.സി.ഡി.എസ് എന്നു പറയുമ്പോള്‍ പലര്‍ക്കും അത്രപെട്ടെന്ന് മനസിലാകണമെന്നില്ല. എന്നാല്‍ അങ്കണവാടി പ്രവര്‍ത്തകര്‍ എന്നു പറയുകയാണെങ്കില്‍ എല്ലാവര്‍ക്കും സുപരിചിതരായവര്‍ തന്നെ. ഐ.സി.ഡി.എസിനു കീഴില്‍ വരുന്ന ഒരു വിഭാഗം ആളുകളാണ് അങ്കണവാടി പ്രവര്‍ത്തകര്‍. കോവിഡ് 19 സംസ്ഥാനത്ത് സ്ഥിരീകരിക്കുന്നതുവരെ എല്ലാ മാസവും അതത് അങ്കണവാടികളുടെ പരിധിയില്‍ ഉള്‍പ്പെട്ട വീടുകളില്‍ നേരിട്ടെത്തി പ്രവര്‍ത്തകര്‍ വിവരങ്ങള്‍ ശേഖരിച്ചിക്കുകയും ഗുണഭോക്താക്കള്‍ അങ്കണവാടികളില്‍ എത്തി അവരുടെ ആനുകൂല്യം കൈപ്പറ്റുകയും…
Read More