konnivartha.com: കോന്നി ആനത്താവളത്തില്‍ കോണ്‍ക്രീറ്റ് തൂണ് ഇളകിവീണ് നാലു വയസ്സുകാരൻ അതിദാരുണമായി മരിക്കാനിടയായ സംഭവം ആനക്കൂട് അധികൃതരുടെ അനാസ്ഥമൂലമെന്ന് എസ് ഡി പി ഐ പത്തനംതിട്ട ജില്ലാ ട്രഷറർ ഷാജി കോന്നി. സംഭവത്തിൽ ആനക്കൂട് അധികൃതർക്കെതിരെ കർശന നടപടിയെടുക്കണം. അടൂര്‍ കടമ്പനാട് അജി-ശാരി ദമ്പതികളുടെ ഏക മകന്‍ അഭിരാമാണ് മരിച്ചത്. ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം മടക്കയാത്രയില്‍ രാവിലെ അമ്മയ്ക്കും മറ്റു ബന്ധുക്കള്‍ക്കുമൊപ്പമാണ് അഭിരാം ആനത്താവളത്തിലെത്തിയത്. ഇളകി നില്‍ക്കുകയായിരുന്ന നാല് അടിയോളം ഉയരമുള്ള തൂണ്‍ കുട്ടി പിടിച്ചതിന് പിന്നാലെ തലയിലേക്ക് വീഴുകയായിരുന്നു. തൂണിന്റെ കാലപഴക്കമാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍. ഇവിടെ കുട്ടികളുടെ പാർക്കും പ്രവർത്തിക്കുന്നതിനാൽ ദിനംപ്രതി നിരവധി കുടുംബങ്ങളാണ് കുട്ടികളുമായി എത്തുന്നത്. ഈ സാഹചര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായ അലംഭാവമാണ് കുട്ടിയുടെ ജീവനെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
Read Moreടാഗ്: Anakuthi-Kummannur road collapse: SDPI submitted a petition to the MLA
ആനകുത്തി- കുമ്മണ്ണൂർ റോഡ് തകർച്ച: എസ് ഡി പിഐ എംഎൽഎയ്ക്ക് നിവേദനം നൽകി
konnivartha.com/ കോന്നി: തകർന്നു കിടക്കുന്ന ആനകുത്തി- കുമ്മണ്ണൂർ റോഡ് ആധുനിക നിലവാരത്തിൽ അടിയന്തരമായി സമ്പൂർണ്ണ ടാറിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് എസ് ഡി പിഐ ഭാരവാഹികൾ കോന്നി എംഎൽഎ കെ യു ജനീഷ് കുമാറിനെ സന്ദർശിച്ച് നിവേദനം നൽകി. മണ്ഡലം പ്രസിഡന്റ് നിസാം കോന്നി, ട്രഷറർ ശരീഫ് ജമാൽ, ജില്ലാ കമ്മിറ്റിയംഗം സുധീർ കോന്നി, മണ്ഡലം കമ്മിറ്റി അംഗം അജ്മൽ ഷാജഹാൻ എന്നിവർ സംബന്ധിച്ചു. റോഡിന്റെ നിലവിലെ ദുരവസ്ഥ ഭാരവാഹികൾ എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തി. ഈ റോഡ് സമ്പൂർണ്ണ ടാറിങ് നടത്തിയിട്ട് രണ്ടു പതിറ്റാണ്ടിലേറെയായി. ഏകദേശം രണ്ടായിരത്തിലധികം കുടുംബങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും ആശ്രയിക്കുന്ന റോഡാണിത്. റോഡ് പൂർണമായി തകർന്നതിനാൽ തന്നെ കാൽനടയാത്ര പോലും ദുരിതപൂർണ്ണമാണെന്ന് എസ് ഡി പിഐ ഭാരവാഹികൾ എംഎൽഎയെ ബോധ്യപ്പെടുത്തി. വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ സമീപിച്ചിട്ടുണ്ടെന്നും നിലവിൽ…
Read More