കോന്നി താലൂക്ക് തല  പട്ടയവിതരണം ജനീഷ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി നിയോജക മണ്ഡലത്തിലെ അര്‍ഹതപ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും സമയബന്ധിതമായി പട്ടയം വിതരണം ചെയ്യുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കോന്നി താലൂക്ക്തല പട്ടയവിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയോര മേഖലയില്‍ ആറായിരത്തോളം കുടുംബങ്ങള്‍ പട്ടയത്തിനായി കാത്തിരിപ്പിലാണ്. നിയമപരമായി പട്ടയം ലഭിക്കുന്നതിന്നുള്ള നടപടികള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പട്ടയ വിതരണ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി ബംഗളുരുവില്‍ നിന്നുള്ള സംഘം ഉടന്‍ തന്നെ മണ്ഡലത്തിലെത്തും. എത്രയും വേഗം പട്ടയ വിതരണം പൂര്‍ത്തീകരിക്കാനാണ് നടപടികള്‍ സ്വീകരിച്ചു വരുന്നതെന്നും എം.എല്‍.എ പറഞ്ഞു.

5.88 ഏക്കര്‍ ഭൂമിയുടെ പട്ടയമാണ് കോന്നി താലൂക്ക് പരിധിയില്‍ വിതരണം ചെയ്തത്. 16 കുടുംബങ്ങള്‍ക്കാണ് പട്ടയം വിതരണം ചെയ്തത്.

കൂടലില്‍ നടന്ന യോഗത്തില്‍ കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. പുഷ്പവല്ലി അധ്യക്ഷത വഹിച്ചു. അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍പിള്ള, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.തുളസീധരന്‍പിള്ള, ജില്ലാ പഞ്ചായത്ത് അംഗം അജോമോന്‍, ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി കുളത്തുങ്കല്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി. ജയകുമാര്‍, അടൂര്‍ ആര്‍.ഡി.ഒ എ. തുളസീധരന്‍ പിള്ള, കോന്നി തഹസില്‍ദാര്‍ കെ. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!