സി ജി ദിനേശിൻ്റെ സ്മരണാർത്ഥമുള്ള ആംബുലൻസ് സർവ്വീസ് നാളെ കോന്നിയില്‍ ഉദ്ഘാടനം ചെയ്യും KONNIVARTHA.COM : ഡിവൈഎഫ്ഐ നേതാവും സിപിഐ എം ഏരിയ സെക്രട്ടറിയുമായിരുന്ന സി ജി ദിനേശിൻ്റെ സ്മരണാർത്ഥം ഡിവൈഎഫ്ഐ കോന്നി ബ്ലോക്ക് കമ്മിറ്റി വാങ്ങിയ ആംബുലൻസ് സർവ്വീസ് അഖിലേന്ത്യാ പ്രസിഡൻ്റ് എ എ റഹിം ചൊവ്വാഴ്ച്ച വൈകിട്ട് 4ന് കോന്നി ചന്ത മൈതാനിയിൽ ഉദ്ഘാടനം ചെയ്യും. സി ജി ദിനേശിൻ്റെ അമ്മ ദേവകിയമ്മ കേന്ദ്ര കമ്മിറ്റി അംഗം അഡ്വ.കെ യു ജനീഷ് കുമാറിന് താക്കോൽ കൈമാറും. ബ്ലോക്ക് പ്രസിഡൻ്റ് വി ശിവകുമാർ അധ്യക്ഷനാകും. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ എ പദ്മകുമാർ, പി ജെ അജയകുമാർ, ഏരിയ സെക്രട്ടറി ശ്യാംലാൽ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി ബി സതീഷ് കുമാർ, പ്രസിഡൻ്റ് സംഗേഷ് ജി നായർ, സംസ്ഥാന…
Read More