മോഹൻലാൽ “അമ്മ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു, എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടു

  ‘അമ്മ’ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മോഹൻലാൽ രാജിവെച്ചു. സംഘടനയിൽ അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടർന്നാണ് രാജി. നേരത്തേ ഒരു വിഭാ​ഗം അം​ഗങ്ങൾ രാജി സന്നദ്ധത അറിയിച്ച് രം​ഗത്തെത്തിയിരുന്നു.നിലവിലെ വിവാദങ്ങൾ കടുക്കുന്നതിനിടെയാണ് അം​ഗങ്ങളുടെ ഈ നീക്കം. 17 അം​ഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചുവിട്ടു. ‘ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നു.പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും.’അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും’, രാജിവെച്ചുകൊണ്ടുള്ള മോഹൻലാലിന്റെ വാർത്താകുറിപ്പിൽ പറയുന്നു.മലയാള ചലച്ചിത്രരംഗത്തെ അണിയറരഹസ്യങ്ങള്‍ ചുരുളഴിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നാലരവര്‍ഷത്തെ സസ്‌പെന്‍സിനൊടുവില്‍…

Read More

മോഹന്‍ലാല്‍ എന്ന ബ്ലോഗ് എഴുത്തുകാരന്‍ എവിടെ : മമ്മൂട്ടിയുടെ അഭിനയത്തില്‍ നവ രസം ഇല്ല

  …………മലയാള ചലച്ചിത്രം “അമ്മ ” അവിശ്വാസികളുടെ കൂടെ ഉള്ളത് നല്ല ജലത്തില്‍ പായല്‍ ബാധിച്ച പോലെയാണ് .അമ്മയുടെ പ്രവര്‍ത്തനം ഒരു കൂട്ടം മാനസിക രോഗം ബാധിച്ചവരുടെ സംഘടനയായി പരിണമിച്ചോ എന്നൊരു സംശയം .ഒരു നടി എന്നതിനേക്കാള്‍ ഉപരിയായി ഒരു പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ കൂട്ട് നിന്നവരുടെ പ്രിഷ്ടം താങ്ങുന്ന തരത്തില്‍ മലയാള സിനിമാ സംഘടനയായ അമ്മ വളര്‍ന്നു എങ്കില്‍ അത് കടയ്ക്കലെ വെട്ടി കളയണം .മുകേഷും ,ഇന്നച്ചനും ,ഗണേശനും പീറ പിള്ളേര്‍ ആണെകില്‍ അവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.നിക്കറില്‍ തൂറികളായ ഇവര്‍ക്ക് വാക്കുകള്‍ മാറ്റി പറയാന്‍ അവസരം നല്‍കിയ നമ്മള്‍ അല്ലെ കുറ്റക്കാര്‍ .എന്തിനും ഏതിനും ആശയം കൊഴുക്കാന്‍ ബ്ലോഗില്‍ പണിയെടുക്കുന്ന മോഹന്‍ ലാല്‍ എന്ന വെറും നടന്‍ കൂടെ അഭിനയിച്ച സഹോദരിയുടെ കാര്യത്തില്‍ ഒന്നും എഴുതി ഇല്ല.കൈ വിറയല്‍ എന്ന് അടുപ്പക്കാര്‍ പറയുന്നു .ഏതോ…

Read More

“അമ്മ” മകളെ കൈ വിട്ടു സ്ത്രീ സുരക്ഷ മൂക സാക്ഷി

ആക്രമത്തിന് ഇരയായ മലയാള നടിയുടെ പേരില്‍ കണ്ണീരു ഒഴുക്കാനോ,പരസ്യ നിലപാടുകള്‍ സ്വീകരിക്കാനോ,ആത്മ രോക്ഷം പ്രകടിപ്പിക്കാനോ കഴിയാത്ത മലയാള സിനിമാ രംഗത്ത്‌ “അമ്മ”യുടെ കീഴില്‍ ഉള്ള അണിയറ പ്രവര്‍ത്തകരുടെ നിലപാടുകള്‍ അങ്ങേയറ്റം പ്രതിക്ഷേധാര്‍ഹമാണ്.മഹാ നടന്മാര്‍ എന്ന് വിലയിരുത്തുന്ന മമ്മൂട്ടി ,മോഹന്‍ലാലാദികള്‍ എല്ലാത്തിനും മൌനം പാലിച്ചു കൊണ്ട് മനസ്സില്‍ തിങ്ങി വന്ന ഡയലോഗുകള്‍ കടിച്ചമര്‍ത്തി യോഗം അവസാനിപിച്ചു മടങ്ങി. പീഡനത്തെക്കാള്‍ ഇരയ്ക്ക് മാനസിക മാനഹാനി ഉണ്ടാക്കിയ സഹപ്രവര്‍ത്തകരുടെ തണുപ്പന്‍ നയങ്ങള്‍ മലയാള സിനിമയിലെ നടിമാരുടെ മാനത്തിന് ആണ് വില പറയുന്നത് . എം .പി കൂടിയായ അമ്മയുടെ നേതാവ് ഇന്നസെന്റ്,കൊല്ലം എം എല്‍ എ മുകേഷ് ,പത്തനാപുരം എം .എല്‍ എ ഗണേഷ് കുമാര്‍ എന്നിവര്‍ നടിമാര്‍ക്ക് ഒരു വിലയും ഇല്ലെന്ന് ഒരിക്കല്‍ കൂടി ആക്ഷനും കട്ടും ഇല്ലാതെ ഭംഗിയായി അഭിനയിച്ചു കാണിച്ചു.ഇടതു പക്ഷത്തെ പിന്തുണയ്ക്കുന്ന എം എല്‍ എ…

Read More

അമ്മയുടെ യോഗത്തില്‍ ആക്രമത്തിന് ഇരയായ നടിക്ക് വേണ്ടി വാദി ക്കാന്‍ ആരുണ്ട്‌

  മലയാള സിനിമയുടെ പ്രബല സംഘടനയാണ് “അമ്മ” .ആക്രമ കാരികളുടെ പിടിയില്‍ നിന്നും പ്രാണന്‍ ഊരിപിടിച്ചു രക്ഷ പെട്ട മലയാള നടിക്ക് വേണ്ടി കമാ എന്നൊരു അക്ഷരം പോലും ഒരിയാടാന്‍ ആര് മുന്നോട്ട് വരും .മലയാളത്തിലും മറ്റു ചില ഭാഷകളിലും തിളങ്ങി നിന്ന നടിയെ മുഖ്യ ധാരാ നടന്‍റെ ശിപാര്‍ശാ പ്രകാരം പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി എന്നുള്ള ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ചിലരെ പോലീസ്സ് പൊക്കി .അറസ്റ്റ് ചെയ്തു .ഇനി കോടതി നടപടികള്‍ .മലയാള സിനിമയുടെ അമ്മ എന്ന് വിശേഷിപ്പിക്കുന്ന നടി നടന്‍ മാരുടെ സംഘടന ഈ നടിക്ക് എതിരെ ഉണ്ടായ ആക്രമത്തില്‍ നാളെ നടക്കുന്ന മീറ്റിങ്ങില്‍ മുഖ്യ അജണ്ട ആയി ഈ വിഷയം കൈകാര്യം ചെയ്യില്ല എന്ന് സിനിമാ രംഗത്തെ ഒരു പി ആര്‍ ഓ യില്‍ നിന്നും അറിയുന്നു .നാല് നടന്മാര്‍ ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്യണം…

Read More