കോന്നി മെഡിക്കൽ കോളേജിന് എം എൽ എ നൽകിയ ആംബുലൻസ്സ് അനാഥാവസ്ഥയിൽ: കോന്നി മെഡിക്കല്‍ കോളേജ് അധികാരികള്‍ ഒരു റീത്ത് കൂടി വാങ്ങി “ഇവന്‍റെ” നെഞ്ചത്ത് വെയ്ക്കുക്ക Konnivartha. Com :കോന്നി സർക്കാർ മെഡിക്കൽ കോളേജിന്റെ ആവശ്യത്തിലേക്ക് കോന്നി എം എൽ എ അഡ്വ കെ യു ജനീഷ് കുമാറിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക ചിലവഴിച്ച് വാങ്ങിയ ആംബുലൻസ്സ് ജനങ്ങൾക്ക് ഉപകാരപ്പെടുത്താതെ മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ അടി ഭാഗത്തെ ഗോഡൗണിൽ തള്ളി. ദേശീയ ആരോഗ്യ മിഷനിൽ നിന്നും താൽക്കാലിക ഡ്രൈവർ ആയിരുന്നു ഏതാനും ദിവസം ആംബുലൻസ് ഓടിച്ചത്. താൽക്കാലിക ഡ്രൈവറുടെ കരാർ അവസാനിച്ചതോടെ പകരക്കാരെ നിയമിച്ചില്ല. ഇതോടെ മാസങ്ങളായി ആംബുലൻസ്സ് ഒരു മൂലയ്ക്ക് തള്ളി. പുതിയ ഡ്രൈവറെ നിയമിക്കാൻ നടപടി ഉണ്ടാകും എന്ന് പറഞ്ഞു കേൾക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞു.ഡ്രൈവറെ വെക്കാന്‍ കഴിയുന്നില്ല എങ്കില്‍…
Read More