konnivartha.com; പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ് ഡി പിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി. 67.03 കോടി രൂപ വിലമതിക്കുന്ന സ്ഥാവര വസ്തുക്കളാണ് കണ്ടുകെട്ടിയതെന്ന് ഇ.ഡി അറിയിച്ചു. മലപ്പുറത്തെ ഗ്രീന്‍വാലി അക്കാദമി അടക്കമുള്ള എട്ടു സ്വത്തുക്കളാണ് കണ്ടുകെട്ടിയിരിക്കുന്നത്.പോപ്പുലർ ഫ്രണ്ടിന്റെ കൈവശമുണ്ടായിരുന്ന സ്വത്ത് വിവിധ ട്രസ്റ്റുകളുടെയും രാഷ്ട്രീയ പാർട്ടിയായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്‌ഡിപിഐ)യുടെയും പേരിലാണ് കൈവശം വച്ചിരുന്നതെന്നും ഇ.ഡി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന നിയമവിരുദ്ധ സംഘടനയാണെന്ന് ആരോപിച്ച് 2022 സെപ്റ്റംബറിൽ കേന്ദ്രം പിഎഫ്ഐയെ നിരോധിച്ചിരുന്നു. ആലപ്പുഴ സോഷ്യൽ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ ട്രസ്റ്റ്, പത്തനംതിട്ടയിലെ പന്തളം എജ്യുക്കേഷണൽ ആൻഡ് കൾച്ചറൽ ട്രസ്റ്റ്, വയനാട്ടിലെ ഇസ്‌ലാമിക് സെന്റർ ട്രസ്റ്റ്, മലപ്പുറത്തെ ഹരിതം ഫൗണ്ടേഷൻ (പൂവഞ്ചിന), മലപ്പുറത്തെ പെരിയാർവാലി…
Read Moreടാഗ്: ALUVA
ആലുവയിലെ ട്രാൻസ്ഫോർമർ നിർമ്മാണ യൂണിറ്റിൽ ബിഐഎസ് റെയ്ഡ്
konnivartha.com : ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്, കൊച്ചി ബ്രാഞ്ച് ഓഫീസ് ഉദ്യോഗസ്ഥർ ശ്രീമതി ജൂനിത ടി ആർ, ശ്രീ ദിനേഷ് രാജഗോപാലൻ എൽ 2022 ഫെബ്രുവരി 17 ന് ആലുവയിൽ സ്ഥിതി ചെയ്യുന്ന മെസ്സേർസ് ഇൻട്രാൻസ് ഇലക്ട്രോ കമ്പോണന്റ്സ് പ്രൈവറ്റ് ലിമിറ്റഡിൽ പ്രവർത്തിക്കുന്ന ട്രാൻസ്‌ഫോർമർ നിർമ്മാണ യൂണിറ്റിൽ റെയ്ഡ് നടത്തി. സാധുവായ ബിഐഎസ് ലൈസൻസില്ലാതെ ബിഐഎസിന്റെ നിർബന്ധിത സർട്ടിഫിക്കേഷനു കീഴിലുള്ള ഡിസ്ട്രിബ്യൂഷൻ ട്രാൻസ്ഫോർമർ നിർമ്മിക്കുന്നതായി കണ്ടെത്തി. ഹെവി ഇൻഡസ്ട്രീസ് ആൻഡ് പബ്ലിക് എന്റർപ്രൈസസ് മന്ത്രാലയം പുറപ്പെടുവിച്ച ഇലക്ട്രിക്കൽ ട്രാൻസ്ഫോർമർ ക്വാളിറ്റി കൺട്രോൾ ഓർഡർ വഴിയാണ് ഡിസ്ട്രിബ്യൂഷൻ ട്രാൻസ്ഫോർമറുകൾ ബിഐഎസിന്റെ നിർബന്ധിത സർട്ടിഫിക്കേഷന് കീഴിൽ കൊണ്ടു വന്നത്. 2016-ലെ ബിഐഎസ് നിയമത്തിലെ സെക്ഷൻ 17 പ്രകാരം കുറ്റവാളിക്കെതിരെ നടപടി ആരംഭിച്ചു. രണ്ട് വർഷം വരെ തടവോ രണ്ട് ലക്ഷം രൂപയിൽ കുറയാത്ത പിഴയോ അല്ലെങ്കിൽ…
Read More