ഹരിവരാസനം പുരസ്ക്കാരം ആലപ്പി രംഗനാഥ്‌ സന്നിധാനത്ത് ഏറ്റു വാങ്ങി

ആലപ്പി രംഗനാഥ് മനുഷ്യമനസ്സിലെ നന്മ ഉണര്‍ത്തിയ   കലാകാരന്‍: മന്ത്രി കെ രാധാകൃഷ്ണന്‍ KONNIVARTHA.COM : സംഗീതത്തിലൂടെ മനുഷ്യമനസ്സിലെ നന്മ ഉണര്‍ത്തിയ ഉത്തമ കലാകാരനാണ് ആലപ്പി രംഗനാഥനെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍.    2022 ലെ ഹരിവരാസനം പുരസ്‌കാരം സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യനെ വിമലീകരിക്കുന്നതില്‍ സംഗീതത്തിന് ഏറെ പ്രാധാന്യമുണ്ട്. ഇതിന്റെ ഗുണവശങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ വിജയച്ചി      വ്യക്തിയാണ് ആലപ്പി രംഗനാഥെന്നും ശബരിമല തീര്‍ഥാടന കാലത്തെ ഏറ്റവും പ്രധാനപ്പെട്ട  മകരവിളക്ക് ദിവസത്തില്‍ തന്നെ ഇത്തരം മഹത്തായ ഒരു ഉപഹാരം സമ്മാനിക്കാന്‍ സാധിച്ചത് നല്ലകാര്യമാണെന്നും മന്ത്രി പറഞ്ഞു. ഇത്തവണത്തെ തീര്‍ഥാടന കാലത്ത് ഭക്തര്‍ക്ക് മെച്ചപ്പെട്ട          സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിന് സാധിച്ചു. വരുംകാലത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. തന്റെ ജീവിത്തിലെ മഹത്തായ നേട്ടമാണ് ഹരിവരാസനം പുരസ്‌കാരമെന്നും…

Read More