കോന്നി മെഡിക്കല്‍ കോളജില്‍ എല്ലാ ഒപി വിഭാഗങ്ങളും എല്ലാ ദിവസവും പ്രവര്‍ത്തിക്കും

കോന്നി മെഡിക്കല്‍ കോളജില്‍ എല്ലാ ഒപി വിഭാഗങ്ങളും എല്ലാ ദിവസവും പ്രവര്‍ത്തിക്കും KONNIVARTHA.COM : കോന്നി മെഡിക്കല്‍ കോളജില്‍ ഇനി എല്ലാ ഒ.പി വിഭാഗവും എല്ലാ ദിവസവും പ്രവര്‍ത്തിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. സ്‌പെഷ്യാലിറ്റി ഒപികള്‍ ഉള്‍പ്പടെ എല്ലാ ദിവസവും പ്രവര്‍ത്തിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അറുനൂറോളം രോഗികളാണ് ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്നത്. എല്ലാ ഒപി വിഭാഗങ്ങളും എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്നതോടെ ചികിത്സ തേടി എത്തുന്ന ആളുകളുടെ എണ്ണത്തില്‍ ഇനിയും വര്‍ധനവുണ്ടാകും. രോഗികള്‍ കൂടുന്നത് അനുസരിച്ച് കൂടുതല്‍ ഡോക്ടര്‍മാരേയും ജീവനക്കാരേയും നിയമിക്കുകയും, പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും. കോവിഡ് മൂന്നാംതരംഗ സാധ്യത കൂടി മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുമെന്നും എംഎല്‍എ അറിയിച്ചു.   പഠനം ആരംഭിക്കുന്നതിന് സഹായകരമായ നിലയില്‍ ഏറ്റവും ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളാണ് കോന്നി മെഡിക്കല്‍ കോളജിന് വേണ്ടി ആശുപത്രി വികസന സൊസൈറ്റി നടത്തേണ്ടതെന്ന്…

Read More