വാര്‍ത്താ വിഭാഗം മേധാവിയായി ലമി ജി നായര്‍ ചുമതലയേറ്റു

  konnivartha.com: ആകാശവാണി തിരുവനന്തപുരം, കോഴിക്കോട് നിലയങ്ങളുടെ വാര്‍ത്താവിഭാഗം മേധാവിയായി, ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ ലമി ജി നായര്‍ ചുമതലയേറ്റു. 1993- ല്‍ ന്യൂഡല്‍ഹിയില്‍ പ്രതിരോധ മന്ത്രാലയത്തിന്‍റെ പ്രസിദ്ധീകരണമായ സൈനിക് സമാചാറിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, ഫീല്‍ഡ് പബ്ലിസിറ്റി, പബ്ലിക്കേഷന്‍സ് ഡിവിഷന്‍, ദൂരദര്‍ശന്‍ തുടങ്ങി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ വിവിധ മാധ്യമ വിഭാഗങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മാവേലിക്കര സ്വദേശിയാണ്. LEMI G NAIR ASSUMED CHARGE   konnivartha.com: Lemi G Nair, a Senior Officer of the Indian Information Service took charge as Head of Regional News unit of Akashvani Thiruvananthapuram & Calicut. A Senior Officer of the IIS, Lemi G Nair has taken charge…

Read More

ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ (89) അന്തരിച്ചു

    konnivartha.com: ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ (89)അന്തരിച്ചു. തിരുവനന്തപുരം എസ്.കെ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മാസങ്ങളായി ചികിത്സയിൽ ആയിരുന്നു.ആകാശവാണിയിൽ വാർത്താ പ്രക്ഷേപകനായിരുന്നു. ‘വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ’ എന്ന ആമുഖത്തിലൂടെ ശ്രോതാക്കൾക്ക് സുപരിതനായിരുന്നു എം രാമചന്ദ്രൻ.ഞായറാഴ്ചകളിൽ അദ്ദേഹം അവതരിപ്പിച്ചിരുന്ന കൗതകവാർത്തകൾക്ക് ശ്രോതാക്കൾ ഏറെയായിരുന്നു.വൈദ്യുതി ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരിക്കെയാണ് രാമചന്ദ്രന്‍ ആകാശവാണിയില്‍ എത്തുന്നത്.

Read More

ആകാശവാണി പത്തനംതിട്ട: എഫ്.എം റേഡിയോ പ്രക്ഷേപണം ഉടന്‍

  KONNI VARTHA.COM : പത്തനംതിട്ടയില്‍ നിന്നും ആദ്യമായി ആകാശവാണി എഫ് എം റേഡിയോ പ്രക്ഷേപണം തുടങ്ങുന്നു . പുതിയ എഫ്.എം റേഡിയോ സ്‌റ്റേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തില്‍. ഈ മാസം അവസാനത്തോടെ സ്‌റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കും. ദൂരദര്‍ശന്‍ റിലേ സ്‌റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്ന ഓമല്ലൂര്‍ പഞ്ചായത്തിലെ മണ്ണാറമലയിലെ കെട്ടിടത്തിലാണ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങുന്നത്.     കഴിഞ്ഞ ഒകേ്ടാബറില്‍ ഇത്തരത്തിലുള്ള ഇന്ത്യയിലെ എല്ലാ റേഡിയോ സ്‌റ്റേഷനുകളും ദൂരദര്‍ശന്‍ റിലേ സ്‌റ്റേഷനുകളും നിര്‍ത്തുവാന്‍ കേന്ദ്ര ഗവണ്മെന്റ് തീരുമാനമെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ആന്റോ ആന്റണി എം.പി പത്തനംതിട്ട റിലേ സ്‌റ്റേഷനില്‍ പുതിയ എഫ്.എം സ്‌റ്റേഷന്‍ അനുവദിക്കണമെന്ന് കേന്ദ്ര ഗവണ്മെന്റിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.   ഇതിന്റെ ഫലമായി പുതിയ എഫ്.എം സ്‌റ്റേഷനായി പത്തനംതിട്ട തീരുമാനിക്കുകയാണ് ഉണ്ടായത്. കെട്ടിട പുനരുദ്ധാരണം പൂര്‍ത്തിയായി. എഫ്.എം ഫ്രീക്വന്‍സി അനുവദിച്ചു. ഇലട്രിക്കല്‍  ജോലികള്‍ പൂര്‍ത്തീകരിച്ച്…

Read More