സംസ്ഥാനത്ത് ഒരിഞ്ച് മണ്ണുപോലും തരിശുഭൂമിയില്ലാതെ കൃഷിയോഗ്യമാക്കുക ലക്ഷ്യം: മന്ത്രി പി. പ്രസാദ്

സംസ്ഥാനത്ത് ഒരിഞ്ച് മണ്ണുപോലും തരിശുഭൂമിയില്ലാതെ കൃഷിയോഗ്യമാക്കുക ലക്ഷ്യം: മന്ത്രി പി. പ്രസാദ് തരിശുരഹിത വളളിക്കോട് പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു പച്ചക്കറിയില്‍ സ്വയം പര്യാപ്തതയിലേക്ക് എത്തുവാന്‍ ഞങ്ങളും കൃഷിയിലേക്ക് എന്ന മുദ്രാവാക്യവുമായി എല്ലാവരും കൃഷിയിലേക്കിറങ്ങണമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. പത്തനംതിട്ട കൈപ്പട്ടൂര്‍ കൊല്ലായി പാടശേഖരം മൂന്നാം കലുങ്കില്‍ തരിശുരഹിത വളളിക്കോട് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പതിനഞ്ചു ലക്ഷത്തി എഴുപതിനായിരം ലക്ഷം ടണ്‍ പച്ചക്കറിയാണു പ്രതിവര്‍ഷം കേരളത്തില്‍ ഉത്പാദിപ്പിക്കുന്നത്. ഏഴു ലക്ഷം ടണ്‍ പച്ചക്കറികള്‍കൂടി ഉത്പാദിപ്പിക്കാനായാല്‍ കേരളത്തിനു പച്ചക്കറിയില്‍ സ്വയം പര്യാപ്തത നേടാന്‍ സാധിക്കും. വിലക്കയറ്റം എന്ന പ്രതിസന്ധിയെ മറികടക്കുവാന്‍ അവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നുണ്ട്. എന്നാല്‍ അവയുടെ ശാശ്വത പരിഹാരം നമുക്കാവശ്യമായ പച്ചക്കറികള്‍ നാം സ്വയംതന്നെ കൃഷി ചെയ്യുക എന്നതു തന്നെയാണ്. കേരളത്തിന്റെ മണ്ണില്‍ ഒരിഞ്ചുപോലും തരിശുഭൂമിയില്ലാതെ കൃഷിയോഗ്യമാക്കുകയാണു ലക്ഷ്യം. അതിനാവശ്യമായ…

Read More