വയോസേവന അവാർഡുകൾ പ്രഖ്യാപിച്ചു

  konnivartha.com: സാമൂഹ്യനീതി വകുപ്പിന്റെ ഈ വർഷത്തെ വയോസേവന അവാർഡുകൾ മന്ത്രി ഡോ. ആർ ബിന്ദു പ്രഖ്യാപിച്ചു. നടൻ പത്മശ്രീ മധുവിന് ആജീവനാന്ത പുരസ്‌കാരം നൽകും. മഹാനടന് സാമൂഹ്യനീതി വകുപ്പിന്റെ നവതി സമ്മാനമാണ് പുരസ്‌കാരമെന്ന് പുരസ്കാരം പ്രഖ്യാപിച്ചു മന്ത്രി പറഞ്ഞു. ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്‌കാരം കർഷകനായ പത്മശ്രീ ചെറുവയൽ കെ. രാമനും നേടി. ഒരു ലക്ഷം രൂപ വീതമാണ് ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്‌കാരത്തുക. കല-സാഹിത്യം എന്നീ മേഖലയിൽ ശില്പി വത്സൻ കൊല്ലേരി, ഗായിക മച്ചാട്ട് വാസന്തി എന്നിവരെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തു. കായിക മേഖലയിലെ മികവിന് ഡോ.പി സി ഏലിയാമ്മ പാലക്കാട്, ജി രവീന്ദ്രൻ കണ്ണൂർ എന്നിവർക്ക് പുരസ്‌കാരം നൽകും. 25,000 രൂപവീതമാണ് പുരസ്‌കാരങ്ങൾ. മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്‌കാരം കോഴിക്കോട് ജില്ല നേടി. മികച്ച കോർപ്പറേഷനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്‌കാരം കോഴിക്കോട്…

Read More