കോന്നി വാര്‍ത്ത ഡോട്ട് കോം :സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ കോന്നിയി തുടരാൻ വീണ്ടും അവസരം ലഭിച്ച അഡ്വ.കെ യു ജനീഷ് കുമാറിന് ചിറ്റാറിൽ മലയോര ജനത ആവേശ്വോജ്ജ്വല സ്വീകരണം നൽകി. ബുധനാഴ്ച്ച ഇടതു മുന്നണിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നയുടൻ നൽകിയ ആദ്യ പൊതു സ്വീകരണമാണ് ചിറ്റാറിൽ ജനീഷ് കുമാറിന് നാട്ടുകാരും പാർട്ടി പ്രവർത്തകരും ചേർന് ഒരുക്കിയത്. അനശ്വര രക്തസാക്ഷി സഖാവ് എം എസ് പ്രസാദിൻ്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ജനീഷ് കുമാറിനെ സിപിഐ എം പെരുനാട് ഏരിയ സെക്രട്ടറി എസ് ഹരിദാസ്, ഏരിയ കമ്മറ്റി അംഗങ്ങളായ എം എസ് രാജേന്ദ്രൻ, കെ ജി മുരളീധരൻ, ചിറ്റാർ ലോക്കൽ കമ്മറ്റി സെക്രട്ടറി മോഹൻ പൊന്നു പിള്ള എന്നിവർ ചുവന്ന മാലകളും ഷാളുകളും അണിയിച്ച് സ്വീകരിച്ചു. വാദ്യമേളങ്ങളോടെ നൂറുകണക്കിന് ആളുകൾ അനുധാവനം ചെയ്ത സ്വീകരണ റാലി…
Read More