കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ തദ്ദേശ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യ പ്രചാരണം ഞായറാഴ്ച്ച (ഡിസംബര്‍ ആറ്) വൈകിട്ട് ആറിന് അവസാനിക്കും. പ്രചാരണത്തിലെ അവസാന മണിക്കൂറില്‍ നടത്താറുള്ള കൊട്ടികലാശം കോവിഡ് സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചിട്ടുണ്ട്. കോവിഡ് ബാധിതരുടെ എണ്ണംകൂടുവാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ പാര്‍ട്ടിപ്രവര്‍ത്തകരും സ്ഥാനാര്‍ഥികളും പ്രചാരകരും ജനങ്ങളും കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്നും സാമൂഹ്യഅകലം പാലിക്കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അഭ്യര്‍ഥിച്ചു. ഞായറാഴ്ച്ച (ഡിസംബര്‍ ആറ്) വൈകിട്ട് ആറിന് ശേഷം ഉച്ചഭാഷിണികള്‍ അനുവദനീയമല്ല. നിശബ്ദ പ്രചാരണം കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചുവേണം നടത്തേണ്ടത്. തെരഞ്ഞെടുപ്പ് ദിവസമായ ഡിസംബര്‍ എട്ടിന് ഗ്രാമപഞ്ചായത്തുകളിലെ പോളിംഗ് ബൂത്തുകളുടെ 200 മീറ്റര്‍ പരിധിയിലും നഗരസഭകളില്‍ 100 മീറ്റര്‍ പരിധിയിലും രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്തുകള്‍, ബാനറുകള്‍, പോസ്റ്ററുകള്‍ എന്നിവയും സ്ഥാനാര്‍ഥികളുടെ പേരോ,…
Read More