സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും സംയുക്തമായി തിരുവനന്തപുരത്തു നടത്തുന്ന സാഹസിക ടൂറിസം പരിശീലന പരിപാടിയായ അഡ്വെഞ്ചർ ആക്ടിവിറ്റി അസിസ്റ്റന്റ് കോഴ്സിലേക്ക് (7 ദിവസം) അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് പാസായ 2025 ഒക്ടോബർ 1 ന് 18 വയസ് തികഞ്ഞവരും 45 വയസ് കഴിഞ്ഞിട്ടില്ലാത്തവരുമായ നല്ല ശാരീരിക ക്ഷമതയുള്ളവർക്ക് അപേക്ഷിക്കാം. ഒക്ടോബർ 22 നു തുടങ്ങുന്ന ബാച്ചിൽ ചേരുന്നതിനായി വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ഒക്ടോബർ 17 നകം ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ്, റെസിഡൻസി, തൈക്കാട്, തിരുവനന്തപുരം – 695014 വിലാസത്തിൽ ലഭ്യമാക്കണം. ഇമെയിൽ: [email protected], ഫോൺ: 8129816664.
Read Moreടാഗ്: adventure tourism
സാഹസിക ടൂറിസം പരിശീലനത്തിന് അപേക്ഷിക്കാം
konnivartha.com: സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള അഡ്വഞ്ചർ ടൂറിസം പ്രൊമേഷൻ സൊസൈറ്റിയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും സംയുക്തമായി തുടങ്ങുന്ന സാഹസിക ടൂറിസം പരിശീലന കോഴ്സുകളിൽ പങ്കാളിയാകുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. അഡ്വഞ്ചർ ആക്ടിവിറ്റി അസിസ്റ്റന്റ് (7 ദിവസം– ഫീസ് 14,000 രൂപ), അഡ്വഞ്ചർ ആക്ടിവിറ്റി സൂപ്പർവൈസർ (8 ദിവസം- ഫീസ് 16,000 രൂപ), നേച്ചർ ഇന്റർപ്രെട്ടർ (8 ദിവസം- ഫീസ് 16,000 രൂപ) തുടങ്ങിയ പരിശീലന പരിപാടികളാണ് ഫെബ്രുവരിയിൽ ആരംഭിക്കുന്നത്. എട്ടാം ക്ലാസ് പാസ്സായ 2025 ജനുവരി മാസം 1ന് 18 വയസ്സ് തികഞ്ഞവർക്കും 45 വയസ് കഴിഞ്ഞിട്ടില്ലാത്തവർക്കും നല്ല ശാരീരിക ക്ഷമതയുള്ളവർക്കും അപേക്ഷിക്കാം. തെന്മല ഇക്കോ ടൂറിസം കേന്ദ്രത്തിൽ വച്ച് നടക്കുന്ന ആദ്യ ബാച്ചിനുള്ള വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ഫെബ്രുവരി 10നകം ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം…
Read More