കണ്‍വന്‍ഷനുകള്‍ക്ക് അടിസ്ഥാന സൗകര്യം: ഫണ്ട് അനുവദിച്ചു റാന്നി നിയോജക മണ്ഡലത്തിലെ രണ്ട് കണ്‍വന്‍ഷനുകള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി മേജര്‍ ഇറിഗേഷന്‍ വകുപ്പ് ഫണ്ട് അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ചെറുകോല്‍പ്പുഴ ഹിന്ദുമത മണ്ഡലം (6.60 ലക്ഷം), മാടമണ്‍ ശ്രീനാരായണ കണ്വന്ഷന് (4.13 ലക്ഷം) എന്നിങ്ങനെയാണ് തുക അനുവദിച്ചത്. ചെറുകോല്‍പ്പുഴ കണ്വന്ഷന് പമ്പാനദിയുടെ അയിരൂര്‍ പഞ്ചായത്തിലെ ചെറുകോല്‍പ്പുഴ കരയിലും മാടമണ്‍ കണ്വന്ഷന് പമ്പാ നദിയുടെ പെരുനാട് മാടമണ്‍ കരയിലുമാണ് നടക്കുക. കണ്വന്ഷന് നഗര്‍ ഉപയോഗ യോഗ്യമാക്കുക, കണ്വന്ഷന് എത്തുന്നവര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുക എന്നിവയാണ് ഫണ്ട് അനുവദിക്കുക വഴി ലക്ഷ്യമിട്ടിരിക്കുന്നത്. ചെറുകോല്‍പുഴ ഹിന്ദുമത മണ്ഡലത്തിന് സമീപത്തെ റവന്യൂ പുറമ്പോക്ക് വൃത്തിയാക്കി കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഇത്തവണ ഒരുക്കിയിട്ടുണ്ട്. മാടമണ്ണില്‍ വള്ളത്തില്‍ എത്തുന്നവര്‍ക്ക് സമ്മേളന നഗറിലേക്ക് കയറാന്‍ സ്റ്റെപ്പുകളും ഇതില്‍…
Read More