അഡ്വ. പി. എ. സൈറസിന് മാർത്തോമാ സഭയുടെ മാനവ സേവാ അവാർഡ്

    konnivartha.com/ തിരുവല്ല: മാർത്തോമാ സഭയുടെ 2022ലെ മാനവ സേവാ അവാർഡ്, സുവിശേഷ പ്രവർത്തനത്തിലൂടെ ഭാരതത്തിലെ പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ മോചനത്തിനായി സമർപ്പിത ജീവിതം നയിച്ച അഡ്വ. പി. എ. സൈറസിന് നൽകും. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് സെപ്റ്റംബർ 13ന് തിരുവല്ല ഡോ. അലക്സാണ്ടർ മാർത്തോമ്മാ സ്മാരക ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന സഭാ പ്രതിനിധി മണ്ഡലയോഗത്തിൽ ഡോ. തീയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊ ലിത്താ സമ്മാനിക്കും.   സഭാ – സാമൂഹിക രംഗങ്ങളിൽ സമർപ്പിച്ച ജീവിതം നയിക്കുന്നവർക്കായി സഭ വർഷം തോറും നൽകുന്ന അവാർഡ് ഇക്കൊല്ലം പ്രേഷിത പ്രവർത്തനത്തിലൂടെ ഗ്രാമോദ്ധാരണം നിർവഹിച്ചവർക്കാണ് നൽകുന്നത്. ക്രിസ്തുസ്നേഹത്തിന്റെ പ്രകാശനത്തിലൂടെ ഭാരതത്തിലെ ദരിദ്ര്യരുടെ ഉദ്ധാരണത്തിനായി പൂർണ്ണമായി സമർപ്പിച്ച ജീവിതമാണ് പി. എ. സൈറസിനെ സഭയുടെ ആദരവിന് അർഹനാക്കിയതെന്നു സഭാ സെക്രട്ടറി റവ. സി. വി. സൈമൺ, മാനവ സേവാ അവാർഡ് കമ്മിറ്റി…

Read More