പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് ഉജ്ജ്വല വിജയം. 37,719 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇടതുമുന്നണിയിലെ ജെയ്ക്ക് സി തോമസിനെയാണ് ചാണ്ടി ഉമ്മൻ തോൽപ്പിച്ചത്. വോട്ടെണ്ണൽ പൂർത്തിയായി ഔദ്യോഗികഫലം പുറത്തുവന്നപ്പോൾ ചാണ്ടി ഉമ്മന് 80144 വോട്ടും ജെയ്ക്ക് സി തോമസിന് 42425 വോട്ടും ലഭിച്ചു. ബിജെപി സ്ഥാനാർഥി ലിജിൻ ലാൽ 6558 വോട്ട് നേടി. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മൻ നേടിയത്. യുഡിഎഫിന്റെ 41 എം എൽ എ മാരിൽ ഏറ്റവും വലിയ ഭൂരിപക്ഷം ചാണ്ടി ഉമ്മനാണ്. തെക്കൻ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവും ഇനി ചാണ്ടി ഉമ്മന്‍റെ പേരിലാണ്. പുതുപ്പള്ളിയിലെ എട്ട് പഞ്ചായത്തുകളിലും ചാണ്ടി ഉമ്മന് തന്നെയായിരുന്നു ലീഡ്. മീനടം പഞ്ചായത്തിലെ പുതുവയൽ 153-ാം ബൂത്തില്‍ മാത്രമാണ് ജെയ്കിന് ലീഡ് ചെയ്യാന്‍ കഴിഞ്ഞത്. അവിടെ 15 വോട്ട് ലീഡാണ് ജെയ്ക്കിന് ലഭിച്ചത്.…
Read More